പാക്ട് ബഹ്‌റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു


.

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയും പാലക്കാട് നിവാസികളുടെ കൂട്ടായ്മയുമായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തീയേറ്റര്‍ (പാക്ട്) സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളിലൂടെയും പാലക്കാടുനിന്നുള്ള പാചകവിദഗ്ധര്‍ ഒരുക്കിയ വിഭവ സമൃദ്ധമായ 'തനി പാലക്കാടന്‍' ഓണ സദ്യയിലൂടെയും ശ്രദ്ധേയമായി. ആഘോഷത്തിന്റെ മാറ്റു കുറയ്ക്കാതെ വിവിധ കലാപരിപാടികളോടെയാണ് ആഘോഷത്തിന് തുടക്കമിട്ടത്. ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ജഷന്മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായും പാര്‍ലമെന്റംഗം രമ്യ ഹരിദാസ്, വ്യവസായി കെ.ജി.ബാബുരാജന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായും പങ്കെടുത്തു.

പ്രമുഖ വ്യവസായി പമ്പാവാസന്‍ നായര്‍, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ബഹ്റൈന്‍ സോപാനം വാദ്യകലാസംഘം പ്രസിഡന്റ് സന്തോഷ് കൈലാസ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയംഗം ബിനു കുന്നുമ്മലിനേയും, ഐ.സി.ആര്‍.എഫ്. പ്രതിനിധികളായ ഡോ.ബാബു രാമചന്ദ്രനെയും പങ്കജ് നെല്ലൂരിനെയും, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം.ചെറിയാനേയും ഗുരുദേവ സോഷ്യല്‍ സൊസൈറ്റി പ്രസിഡന്റ് ചന്ദ്രബോസിനെയും പാക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു. തിരുവാതിരകളിയും സോപാനം വാദ്യ കലാസംഘമൊരുക്കിയ മേളവുമായി പാക്ട് ഓണപൂത്താലം ഇത്തവണയും കാണികളുടെ മനം കവര്‍ന്നു. ഓണസദ്യയില്‍ ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍നിന്നുള്ളവരടക്കം ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ആഘോഷപരിപാടി വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Content Highlights: pakt, onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented