കുവൈത്ത് സിറ്റി
കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു. അനധികൃത കുടിയേറ്റക്കാർക്കായുള്ള മിന്നൽ പരിശോധന കർശനമാക്കി. ഇതിനകം 500ലധികം നിയമ ലംഘകർ പോലീസ് പിടിയിലായി. നിയമ ലംഘകരെ തുടർ ശിക്ഷാ നടപടകൾ പൂർത്തിയാക്കി അതാത് രാജ്യങ്ങളിലേക്ക് നാട് കടത്തുമെന്ന് സുരക്ഷാ അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് 500 ലേറെ വിദേശികൾ പോലീസിന്റെ പിടിയിലായത്. ഇവരിൽ അധികവും താമസ രേഖ കാലാവധി കഴിഞ്ഞവരും. സന്ദർശനവിസയിലെത്തി മടങ്ങി പോകാത്തവരും മറ്റു നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുമാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.
ഫർവാനിയ, ജഹാറ,ഗോവെർണറേറ്റുകളിൽ നിന്നും 200 പേരെയും, ജെലീബ് അൽ ഷുയുഖ്, ഫർവാനിയ, ഖൈത്താൻ,മേഖലകളിലും ശക്തമായ സുരക്ഷാ പരിശോധനയിൽ 300 ലേറെ പേർ പിടിയിലായി. രാജ്യത്ത് തുടരുന്ന നിയമ ലംഘകരെ പൂർണ്ണമായും കണ്ടെത്തി നാട് കടത്തുന്നതിനാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി മാനവശേഷി അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന തുടരുന്നത്.
ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ വിഭാഗം അസി അണ്ടർസെക്രട്ടറി മേജർ ജനറൽ ഫർരാജ് അൽ സൂബ്ബയുടെ
നേതൃത്വത്തിലാണ് രാജ്യ വ്യാപകമായി അനധികൃതർക്കായുള്ള പരിശോധന കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധന കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: over 500 arrested in kuwait during security checks to find outlaws
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..