ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വസിക്കുന്ന നാലാമത്തെ രാജ്യം കുവൈറ്റ്


കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തു ലക്ഷത്തി ഇരുപത്തൊമ്പതായിരം ഇന്ത്യക്കാര്‍ അധിവസിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌പ്രെസ്സ് ദിനപത്രമാണു കണക്ക് പുറത്തു വിട്ടത്. ആഗോള തലത്തില്‍ ഏറ്റവും അധികം ഇന്ത്യന്‍ പ്രവാസികളുള്ള നാലാമത്തെ രാജ്യമാണു കുവൈത്ത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു കോടി 36 ലക്ഷം ഇന്ത്യക്കാരാണു വിദേശത്ത് താമസിക്കുന്നത്. ഏറ്റവും അധികം ഇന്ത്യക്കാര്‍ കഴിയുന്നത് യു.എ.ഇയിലാണ്. മുപ്പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണു ഇവിടെ താമസിക്കുന്നത്. ഇരുപത് ലക്ഷം ഇന്ത്യക്കാരാണു സൗദി അറേബ്യയില്‍ താമസിക്കുന്നത്. പതിനൊന്ന് ലക്ഷം ഇന്ത്യക്കാരുള്ള അമേരിക്കയാണു ഏറ്റവും അധികം ഇന്ത്യക്കാര്‍ താമസിക്കുന്ന മൂന്നാമത്തെ രാജ്യം.

റിസര്‍വ് ബാങ്കിന്റെ 2018 - 19 ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ 76.4 ബില്യണ്‍ ഡോളറാണ് നാട്ടിലേക്ക് അയച്ചത്. എന്നാല്‍ 2019 2020 വര്‍ഷങ്ങളില്‍ ഇതുവരെയായി 41.9 ബില്യണ്‍ ഡോളര്‍ വിദേശ ഇന്ത്യക്കാരില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 മുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെയായി 125 വിദേശ രാജ്യങ്ങളില്‍ വെച്ച് മരണമടഞ്ഞ 21,000 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Content Highlights: one million and twenty nine Indians live in Kuwait

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented