ആലപ്പുഴ പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 30 ന്


അശോക് കുമാര്‍    

ആലപ്പുഴ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: ആലപ്പുഴ ജില്ലയില്‍ നിന്ന് ബഹ്‌റൈനില്‍ താമസിക്കുന്നവരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി സെപ്റ്റംബര്‍ 30 ന് ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 ന് നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രവാസികളെ പങ്കെടുപ്പിക്കും. അത്തപൂക്കളം, നൃത്തങ്ങള്‍, തിരുവാതിര, ഗാനമേള, കൂടാതെ ആരവം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ പരിപാടിക്ക് കൊഴുപ്പേകും.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഇതിനോടകം തന്നെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഇനി തുടര്‍ന്നും നടത്തുന്നതിനായി നിരവധി കര്‍മ്മ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു കാലങ്ങള്‍ ആയി തങ്ങള്‍ നടത്തി വരുന്ന ചാരിറ്റി, മെഡിക്കല്‍ ക്യാമ്പ്, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴക്കാരായ പ്രവാസി സുഹൃത്തുക്കളുടെ സഹകരണത്തില്‍ മുന്നോട്ടു പോകുന്നു. കോവിഡ് രോഗം മൂലം ബഹറൈനില്‍ മരണപെട്ട അജീന്ദ്രന്‍ എന്ന വ്യക്തിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുവാനും കോവിഡ് നിയന്ത്രണം മൂലം ജോലി നഷ്ട്ടപ്പെട്ടും, സ്ഥാപനങ്ങള്‍ പൂട്ടിയും പ്രയാസം അനുഭവിച്ച ആളുകള്‍ക്ക് ഗ്രൂപ്പ് മുഖേനയും അല്ലാതെയും അടിയന്തര ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു കൊടുക്കാനും സാധിച്ചു. ജോലി ചെയ്യുന്ന സ്ഥലത്തു ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിയവര്‍, ജോലി നഷ്ടപെട്ടവര്‍ക്ക് പുതിയ ജോലി തരപ്പെടുത്താന്‍, ജോലി സ്ഥലത്തു അപകടം സംഭവിച്ച് നാട്ടില്‍ പോകാന്‍ കഴിയാതെ ഇരുന്നവര്‍ തുടങ്ങിയവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ സാധിച്ചുവെന്നും സംഘടന വ്യക്തമാക്കി.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരു പ്രവാസി നാട്ടില്‍ പോകാന്‍ സാധിക്കാതെ കുടുംബം ഉള്‍പ്പെടെ ബുദ്ധിമുട്ടിയ സാഹചര്യത്തില്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സാധിച്ചു. നിയമ പ്രശ്‌നങ്ങളും മറ്റും അനുഭവപെട്ടു നാട്ടില്‍ പോകാന്‍ സാധിക്കാതെ വളരെ അധികം ബുദ്ധിമുട്ടിയ ആലപ്പുഴ സ്വദേശിയെ അതെല്ലാം പരിഹരിച്ചു നാട്ടില്‍ ചികിത്സക്ക് അയച്ചു. വരും നാളുകളിലും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രവാസി സുഹൃത്തുക്കള്‍ക്ക് ഒരു കൈതാങ്ങായി ആലപ്പുഴ പ്രവാസി അസോസിയേഷന്‍ കൂടെ ഉണ്ടാവുമെന്നും ഭാരവാഹികള്‍ ഉറപ്പു നല്‍കി.

സാം ജോസ് കാവാലം, ജയലാല്‍ ചിങ്ങോലി, അനില്‍കുമാര്‍ കായംകുളം, രാജേഷ് മാവേലിക്കര, ശ്രീജിത്ത് ആലപ്പുഴ, ശ്രീകുമാര്‍ മാവേലിക്കര, അജിത് എടത്വ, രാജീവ് പള്ളിപ്പാട്, അനൂപ് ഹരിപ്പാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Onam celebration of Alappuzha Pravasi Association on 30th September


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented