നടുമുറ്റം ഖത്തര്‍ 'ഓണോത്സവം 2022' സംഘടിപ്പിച്ചു


.

ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തര്‍ ഓണോത്സവം 2022 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. റയ്യാനിലെ അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂളില്‍ രാവിലെ എട്ടുമണിയോടുകൂടി ആരംഭിച്ച ഓണാഘോഷങ്ങള്‍ വൈകീട്ട് അഞ്ചുമണിയോടെ സമാപിച്ചു.. ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജ്, ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ രജനി മൂര്‍ത്തി, ഐസിസി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ലോക കേരള സഭാംഗം ഷൈനി കബീര്‍, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എസി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ഫോക്കസ് മെഡിക്കല്‍ സെന്റര്‍ അഡ്മിന്‍ മാനേജര്‍ അബ്ദുല്‍ ബാസിത്,റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ബ്രാഡ്മ ഖത്തര്‍ ഫുഡ് സെയില്‍സ് മാനേജര്‍ അനസ് കൊല്ലംകണ്ടി, അബ്ദുര്‍റഹീം വേങ്ങേരി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി സ്വാഗതം പറഞ്ഞു. നടുമുറ്റവുമായി സഹകരിച്ചു ഫോക്കസ് മെഡിക്കല്‍ സെന്റര്‍ നടപ്പിലാക്കുന്ന പ്രിവിലേജ് കാര്‍ഡിന്റെ രൂപരേഖ വേദിയില്‍ ഫോക്കസ് മെഡിക്കല്‍ സെന്റര്‍ അഡ്മിന്‍ മാനേജര്‍ അബ്ദുല്‍ ബാസിത് നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കിക്ക് കൈമാറി പ്രകാശനം ചെയ്തു.

എട്ടുമണിക്ക് പതിമൂന്നോളം ടീമുകള്‍ പങ്കെടുത്ത പൂക്കളമത്സരത്തോടെയാണ് ഓണാഘോഷത്തിന് തുടക്കമായത്. ട്രിബ്യൂട്ട് ഖത്തര്‍ 2022 വേള്‍ഡ്കപ്പ് എന്ന വിഷയത്തിലായിരുന്നു പൂക്കളമത്സരം അരങ്ങേറിയത്. വളരെ വാശിയേറിയ മത്സരത്തില്‍ അനില്‍ ചോലയില്‍, സജ്‌ന എം സാലിം, ഫസ്‌ന ഒലിക്കല്‍, ഷജില ഹസ്‌കര്‍, മുഹമ്മദ് ഫാരിസ്, ഷെദില ഷാഫി, താഹിറ അമീന്‍ എന്നിവരടങ്ങിയ എംഎഎംഒ കോളേജ് അലുംനി ഒന്നാം സ്ഥാനവും ഫാസില്‍ അബ്ദുല്‍ സത്താര്‍, ശ്രീദേവി ജയശ്രീ, ഷമീന അസീം, അതുല്യ നായര്‍, ശില്‍പ ലൈല സതീഷ്, ആന്‍സി ജെസ്ബിന്‍, ഷെറിന്‍ ഷഹനാസ്, ജെസ്ബിന്‍ ജബ്ബാര്‍ എന്നിവരടങ്ങിയ ക്യു എസ്‌സിടി ടീം രണ്ടാം സ്ഥാനവും റിങ്കു ഉണ്ണികൃഷ്ണന്‍, ലിന്‍സി സിജോ, സുസ്മി ജയന്‍, ഷൈനി സാമുവല്‍, കൊച്ചു ത്രേസ്യ, ബിന്‍സി അബ്രഹാം എന്നിവരടങ്ങിയ എഫ്‌ഐഎന്‍ക്യു ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലാല്‍ കെയേഴ്‌സ് ആന്റ് മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ്, കെപ് വ ഖത്തര്‍, ലാവന്‍ഡര്‍ എന്നീ ടീമുകള്‍ പ്രോത്സാഹന സമ്മാനവും നേടി.

വിജയികള്‍ക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അതിഥികളായ പി എന്‍ ബാബുരാജ്, രജനി മൂര്‍ത്തി, മിലന്‍ അരുണ്‍, അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ സമ്മാനിച്ചു. സുധീര്‍ ബാബു, ഷഫ ജാവേദ്, പി കെ സുധീര്‍ ബാബു എന്നിവരാണ് പൂക്കളമത്സരത്തിന് വിധി നിര്‍ണ്ണയിച്ചത്. വിധികര്‍ത്താക്കള്‍ക്കുള്ള നടുമുറ്റം സ്‌നേഹോപഹാരങ്ങളും വേദിയില്‍ കൈമാറി.

നടുമുറ്റം പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഓണസദ്യ ഓണോത്സവത്തിന് മാറ്റുകൂട്ടി. സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമടക്കം അഞ്ഞൂറിലധികം പേര്‍ ഓണസദ്യയില്‍ പങ്കെടുത്തു. നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, വൈസ് പ്രസിഡന്റുമാരായ നിത്യ സുബീഷ്, നുഫൈസ, സെക്രട്ടറിമാരായ ഫാത്വിമ തസ്‌നീം, സകീന അബ്ദുല്ല, റുബീന, നൂര്‍ജഹാന്‍ ഫൈസല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നജ്‌ല നജീബ്, ജോളി തോമസ്, സുമയ്യ താസീന്‍, ലത കൃഷ്ണ, ഹമാമ ഷാഹിദ്, ശാദിയ ശരീഫ്, ഹുമൈറ വാഹിദ്, ഷെറിന്‍ ഫസല്‍, റഹീന സമദ്, സന നസീം, ഖദീജാബി നൗഷാദ്, അജീന, മാജിദ, സനിയ്യ തുടങ്ങിയവരും വിവിധ ഏരിയ കോഡിനേറ്റര്‍മാരും ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാരും സദ്യക്ക് നേതൃത്വം കൊടുത്തു.

വാശിയേറിയ നിരവധി ഓണക്കളികളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി നടന്ന വടംവലിയില്‍ വക്ര ദോഹ മിക്‌സഡ് ടീം ഒന്നാം സ്ഥാനവും അവിയല്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് ഐസ കലക്ഷനും രണ്ടാം സ്ഥാനം നേടിയ ടീമിന് ബ്രാഡ്മ ഖത്തറും സമ്മാനം നല്‍കി. ലത കൃഷ്ണ, സഹല കെ, സന നസീം, മാജിദ മുഖര്‍റം, ജോളി തോമസ്, ശാദിയ ശരീഫ് എന്നിവര്‍ ഓണക്കളികള്‍ക്ക് നേതൃത്വം നല്‍കി.

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented