അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു


.

മനാമ: ബഹ്റൈനിലെ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ അഭിമുഖ്യത്തില്‍ ജീവനക്കാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഓണാഘോഷം വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ കൊണ്ടും വിവിധ മത്സരങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. സല്‍മാബാദ് ഗള്‍ഫ് എയര്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ രാവിലെ തിരുവാതിരകളിയോടെ ആരംഭിച്ച ആഘോഷ പരിപാടികളില്‍ 800 ലേറെ പേര്‍ പങ്കെടുത്തു. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശരത് ചന്ദ്രന്‍, റീജിയണല്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ആസിഫ് മുഹമ്മദ്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ദിന്‍, ഗള്‍ഫ് ഫര്‍മസി ഫര്‍മാ ഡിവിഷന്‍ മാനേജര്‍ വി.നന്ദകുമാര്‍ എന്നിവര്‍ സജീവമായി ആദ്യന്തം പങ്കെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മ്യൂസിക്കല്‍ ചെയര്‍ മത്സരം, സ്ത്രീകളെയും പുരുഷന്മാരെയും പങ്കെടുപ്പിച്ചുള്ള സുന്ദരിക്ക് പൊട്ടുതൊടല്‍ മത്സരം, വടംവലി മത്സരം, കുട്ടികള്‍ക്ക് കളറിംഗ് മത്സരം തുടങ്ങി നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. ജീവനക്കാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഒന്നിനൊന്നു മികച്ചതായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented