മുഹറഖ് മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 9 ന് ആരംഭിക്കും


.

മനാമ: മുഹറഖ് മലയാളി സമാജം ഓണാഘോഷം 'അഹ്ലന്‍ പോന്നോണം സീസണ്‍ 3' സെപ്റ്റംബറില്‍ നടക്കും. കലാപരിപാടികള്‍ അടക്കമുള്ള ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 9 ന് മുഹറഖ് സായ്യാനി ഹാളില്‍ തുടക്കമാകും. വടംവലി മത്സരം, പായസ മത്സരം അടക്കമുള്ള വിവിധ മത്സരങ്ങള്‍ ഉള്‍പ്പടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ആണ് മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂര്‍, സെക്രട്ടറി രജീഷ് പിസി എന്നിവര്‍ അറിയിച്ചു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച വൈകീട്ട് 4 മുതല്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ നിരവധി കലാപരിപാടികള്‍ അരങ്ങേറും.

എംഎംഎസ് സര്‍ഗ്ഗവേദി, എംഎംഎസ് വനിതാ വേദി, എംഎംഎസ് മഞ്ചാടി ബാലവേദി തുടങ്ങിയവയുടെ വിവിധ കലാപരിപാടികളും സഹൃദയ പയ്യന്നൂര്‍ അവതരിപ്പിക്കുന്ന കലാവിരുന്നും എംസിഎംഎ ടീം അവതരിപ്പിക്കുന്ന കൈമുട്ടി പാട്ടും പരിപാടിക്ക് മാറ്റ് കൂട്ടും. സ്വദേശി പൗര പ്രമുഖരെ കൂടാതെ പ്രവാസ മേഖലയിലെ വിവിധ സാമൂഹിക സംഘടന നേതാക്കള്‍ പങ്കെടുക്കും. അഹ്ലന്‍ പോന്നോണം സീസണ്‍ 3 നടത്തിപ്പിനായി സ്ഥാപക പ്രസിഡന്റ് അനസ് റഹീം ജനറല്‍ കണ്‍വീനര്‍ ആയി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented