-
മസ്‌കത്ത്: വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും തള്ളി. അമേരിക്ക, യു.കെ, ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയം തള്ളിയിരിക്കുന്നത്.
കാമ്പസ് കെട്ടിടങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്ത യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയം തള്ളിയത്. ഇവയില്‍ പലതും വ്യാജമായി നിര്‍മിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയുടെ വിവിധ നഗരങ്ങളുടെ പേരിലുള്ള 12 യൂണിവേഴ്സിറ്റികളാണ് വ്യാജമെന്ന് കണ്ടെത്തിയത്.
ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കാത്ത യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഒമാനില്‍ ജോലി നേടാനാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഒമാന് പുറത്ത് അതാത് രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത യൂനിവേഴ്സിറ്റികള്‍ മാത്രമാണ് ഒമാന്‍ അംഗീകരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..