ഷേബാ മേരി തോമസ്
സലാല: കാറപകടത്തില്‍ മരിച്ച അബുദാബി ക്ലിവലാന്ഡ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ഷേബാ മേരി തോമസ് (32)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു. ഈ മാസം ഒന്നിന് അബുദാബിയില്‍ നിന്നും സലാലയിലേക്ക് ഉള്ള യാത്രമദ്ധ്യേ ഹൈമ പ്രവിശ്യയിലായിരുന്നു അപകടം.
തിങ്കള്‍ രാവിലെ 11.20 നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കെത്തിക്കുക. . വൈകീട്ട് 4:30 നു കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം സ്വദേശമായ കായംകുളം, ചേപ്പാട്ടേക്ക് കൊണ്ടുപോകും.
ഭര്‍ത്താവ് സജിമോന്‍, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. സംസ്കാരം ചൊവ്വാഴ്ച ചേപ്പാട് ,സേക്രട്ട് ഹാര്‍ട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.
Content Highlights: oman accident death-malayalee nurse deadbody
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..