എണ്ണവിലയിടിഞ്ഞു, ഉത്പാദനം കുറയ്ക്കുന്നു; കോവിഡ് കാലത്ത് ഗൾഫിന് കഠിനനാളുകൾ


-

ദുബായ്: കോവിഡ്-19 വ്യാപനം ലോകമെങ്ങും വലിയ പ്രതിസന്ധിയായി വളരുമ്പോൾ ഗൾഫ് നാടുകൾക്ക് മറ്റൊരു ആഘാതമാവുകയാണ് എണ്ണവിപണിയിലെ മാന്ദ്യം. ഉപഭോഗം കുറഞ്ഞതോടെ എണ്ണ ഉത്പാദനവും കുറയ്ക്കുകയാണ് ഗൾഫ് നാടുകൾ. ഒപെക് തന്നെ ഉത്പാദനത്തിന്റെ പത്ത് ശതമാനം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മേയ്, ജൂൺ മാസങ്ങളിലായിരിക്കും ഉത്പാദനം കുറയ്ക്കുന്നത്.

ലോകമെങ്ങും എണ്ണ ഉപഭോഗം ചരിത്രത്തിലെ തന്നെ കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ. ഓരോ ദിവസവും പത്ത് ദശലക്ഷം ബാരൽ അല്ലെങ്കിൽ ആകെ ഉത്പാദനത്തിന്റെ പത്ത് ശതമാനം ഉത്പാദനം കുറയ്ക്കാനാണ് തീരുമാനം. ആഗോള വിപണിയിൽ ലഭ്യത കുറയുമ്പോൾ ഡിമാൻഡ് കൂടും എന്നാണ് വിലയിരുത്തൽ.

ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സുപ്രധാന ബന്ധം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക മേഖലയെയും ബാധിക്കുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. പ്രതിസന്ധി പ്രകടമാവാൻ കുറച്ചു സമയംകൂടി എടുക്കുമെങ്കിലും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിൽ നിലവിലെ സാഹചര്യങ്ങൾ ചെലുത്തുന്ന സ്വാധീനം മുൻകൂട്ടിക്കണ്ട് കൈകാര്യം ചെയ്യണമെന്നും വിലയിരുത്തപ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented