
കഴിഞ്ഞ മൂന്നര മാസക്കാലമായി നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിന് അവസരം ലഭിക്കാതെ വന്നപ്പോള്‍ ആണ് പ്രവാസി സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് എന്ന ആശയവുമായി വന്നത്. തിരികെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാ ആളുകള്‍ക്കും വന്ദേ ഭാരത് മിഷന്‍ പ്രകാരം യാത്ര ക്രമീകരിച്ചാല്‍ കോവിഡ് ടെസ്റ്റ് ഇല്ലാതെ നാട്ടില്‍ എത്താം. അതിന് ആവശ്യമായ ഫ്‌ലൈറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ സംശയത്തിന് ഇടനല്‍കുന്ന വിഷയമാണ്.
പ്രവാസികള്‍ക്ക് യാത്രക്ക് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കുക എന്നുള്ളത് സാധ്യമല്ല. അഥവാ സംസ്ഥാന സര്‍ക്കാരിന് തിരികെ വരുന്ന ആളുകള്‍ എല്ലാം രോഗികള്‍ ആണെന്ന് സംശയം ഉണ്ടെങ്കില്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പരിശോധന നടത്താം. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണം ഇല്ലെങ്കില്‍ തുറന്നു പറയാന്‍ തയാറാകണം. തുറന്നു പറഞ്ഞാല്‍ കേരളത്തിലെ പത്തൊന്‍പത് എം പി മാരും, യു ഡി എഫ് എം എല്‍ എ മാരും തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ആവശ്യമായ തുക സംഭാവന ചെയ്യാന്‍ തയാറാണ്.
ഇത് ഉപയോഗിച്ച് എയര്‍പോര്‍ട്ടില്‍ വരുന്ന എല്ലാ ആളുകളെയും പരിശോധിക്കുന്നതിന് ആരും എതിരല്ല. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് പ്രവാസികളുടെ തിരിച്ചു വരവില്‍ ഉള്ള നിലപാട് വ്യക്തമായതായി ഒഐസിസി ദേശീയ കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..