ഒ.ഐ.സി.സി പെനാൽട്ടി ഷൂട്ട് ഔട്ട് - വടംവലി മത്സരങ്ങൾ ആഘോഷമാക്കി ഹഫർ അൽ ബാത്തിനിലെ മലയാളി സമൂഹം
ദമ്മാം: രണ്ടുവര്‍ഷക്കാലത്തെ ആശങ്കാജനകവും വിരസവുമായ കൊറോണക്കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ഒ.ഐ.സി.സി ഹഫര്‍ ബാത്തിനില്‍ സംഘടിപ്പിച്ച പെനാല്‍ട്ടി ഷൂട്ട് ഔട്ട്-വടംവലി മത്സരങ്ങള്‍ ഹഫര്‍ അല്‍ ബാത്തിനിലെ പ്രവാസി സമൂഹം ആഘോഷമാക്കി മാറ്റി. ഒ ഐ സി സി വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഹഫര്‍ അല്‍ ബാത്തിനില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
കക്ഷി രാഷ്ട്രീയത്തിനതീതമായ് ഫഫര്‍ അല്‍ ബാത്തിനിലെ മലയാളി സമൂഹം ഒറ്റക്കെട്ടായിട്ടാണ് മത്സരങ്ങളെ ഏറ്റെടുത്തത്. ആവേശകരമായ മത്സരങ്ങളെ ആര്‍പ്പുവിളികളോടെയും നൃത്തച്ചുവടുകളോടെയുമാണ് കായിക പ്രേമികള്‍ പ്രോത്സാഹിപ്പിച്ചത്. കൊറോണക്കാലത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന പ്രവാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു ഉത്സവാന്തരീക്ഷത്തില്‍ നടന്ന മത്സരങ്ങള്‍.
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതില്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികളൊന്നാകെ വിശിഷ്യാ മലയാളികള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. ഖത്തറിന്റെ അയല്‍രാജ്യമായ സൗദി അറേബ്യയിലും ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ അലയൊലികള്‍ ഉച്ഛസ്ഥായിലായിക്കൊണ്ടിരിക്കുന്ന വേളയിലെത്തിയ ഒ.ഐ.സി.സി പെനാല്‍ട്ടി ഷൂട്ട് ഔട്ട് മത്സരങ്ങളെ ഫഫര്‍ അല്‍ ബാത്തിനിലെ പ്രവാസി സമൂഹം നെഞ്ചോടുചേര്‍ത്ത് പിടിച്ചപ്പോള്‍, ആവേശകരമായ മത്സരമാണ് പങ്കെടുത്ത ടീമുകള്‍ കാഴ്ചവച്ചത്. അത്യുജ്ജ്വലമായ ഷൂട്ട് ഔട്ടുകള്‍ പിറവിയെടുത്ത മത്സരത്തില്‍ ഒന്നാം സമ്മാനമായ 'അല സൂപ്പര്‍ മാര്‍ക്കറ്റ് ട്രോഫി' മാസ്മരിക പ്രകടനത്തിലൂടെ 'റോയല്‍ സ്വീറ്റ്സ്' സ്വന്തമാക്കി.
രണ്ടാം സമ്മാനമായ 'പെര്‍ഫെക്റ്റ് സ്റ്റുഡിയോ ട്രോഫി ' മിന്നുന്ന പ്രകടനത്തിലൂടെ പാസ്ക് ഹഫറാണ് കരസ്ഥമാക്കിയത്. ഏറ്റവും മികച്ച ഗോള്‍ കീപ്പറിന് ഫാത്തിമാ സൂപ്പര്‍ മാര്‍ക്കറ്റ് നല്കിയ ബെസ്റ്റ് ഗോള്‍ കീപ്പര്‍ വ്യക്തിഗത ട്രോഫി സ്വന്തമാക്കിയത് പാസ്ക് ഹഫറിന്റെ ഗോള്‍ കീപ്പര്‍ ബ്രിജിത്താണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ വടംവലി മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ 'ടീം ഹഫര്‍ സ്ട്രോം' ജേതാക്കളായി.
ഒ ഐ സി സി ഹഫര്‍ അല്‍ ബാത്തിന് നല്കിയ മുപ്പത് കിലോ ഗ്രാം തൂക്കമുള്ള ആടും, അല്‍ ഹുദാ കളക്ഷന്‍ നല്കിയ ട്രോഫിയുമാണ് ജേതാക്കളായ ടീം ഹഫര്‍ സ്ട്രോമിന് ലഭിച്ചത്. മുഹമ്മദിയ ടീമാണ് രണ്ടാം സമ്മാനം കരസ്ഥമാക്കിയത്. ഉസ്താദ് ഹോട്ടല്‍ സ്പോണ്സര് ചെയ്ത ട്രോഫിയാണ് രണ്ടാം സ്ഥാനക്കാരായ മുഹമ്മദിയക്ക് ലഭിച്ചത്.
ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തിന് പ്രസിഡണ്ട് സലിം കീരിക്കാട്, ജനറല്‍ സെക്രട്ടറി ക്ലിന്റോ ജോസ്, സുബിന്, സിനാജ്, അനൂപ്, സാബു തോമസ് ജിതേഷ് തെരുവത്ത്, നൂഹ്മാന്‍ കൊണ്ടോട്ടി, ജോബി ആന്റണി, അനീഷ് തോമസ്, വിപിന്‍ മറ്റത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..