വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജ
ജിദ്ദ: പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന് രേവതി തിരുനാള്‍ പി രാമവര്‍മ്മ രാജയുടെ (102) നിര്യാണത്തില്‍ ഒ.ഐ.സി.സി ജിദ്ദ ശബരിമല സേവന കേന്ദ്ര ചെയര്മാന് കെ ടി എ മുനീര്‍, ജനറല്‍ കണ്‍വീനര്‍ അനില്‍ കുമാര്‍ പത്തനംതിട്ട, ജോയിന്റ് കണ്‍വീനര്‍ രാധാകൃഷ്ണന് കാവുംബായ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അനുശോചനം രേഖപ്പെടുത്തി.
ഇരുപതു വര്‍ഷങ്ങളോളം പന്തളം കൊട്ടാരത്തിന്റെ വലിയ തമ്പുരാനായിരുന്നു. ഏറ്റവും കൂടുതല്‍ കാലം വലിയ തമ്പുരാനായി ഈ സ്ഥാനത്ത് ഇരിക്കുവാനുള്ള ഭാഗ്യം ലഭിച്ച രാജകുടുബ അംഗമാണ് പി.രാമവര്‍മ്മ. ശബരിമലയില്‍ അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം രാജാവിന്റെ അനുഗ്രഹത്തോടെ യാണ് ആരംഭിക്കുന്നത്, അതിനു വേണ്ട അനുമതി നല്‍കുന്നതും വാഹകരെ ഏല്‍പ്പിക്കുന്നതും രാജാവാണ്, പന്തളം രാജാവായി ചുമതല ഏറ്റെടുത്ത ശേഷം തുടര്‍ന്നുള്ള ജീവിതം അയ്യപ്പനുവേണ്ടി സമര്‍പ്പിച്ചു അത്യാത്മീയ ജീവിതം നയിക്കുകയായിരുന്നു.
Content Highlights: OICC Jeddah Sabarimala Service Center condoles on the death of Pandalam Valiya Thampuran
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..