ഒഐസിസി ബഹ്റൈന്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി


Photo: Pravasi mail

മനാമ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പര്‍ഷിപ്പ് വിതരണം ബഹ്റൈനിലും തുടങ്ങി.

ഒഐസിസി ആക്ടിങ് പ്രസിഡന്റ് രവി കണ്ണൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം മുതിര്‍ന്ന അംഗം സി.പി. വര്‍ഗീസിന് ആദ്യ മെമ്പര്‍ഷിപ് നല്‍കി നിര്‍വഹിച്ചു. ഗ്ലോബല്‍ സെക്രട്ടറി റഷീദ് കുളത്തറ മെമ്പര്‍ഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നല്‍കി.

ദേശീയ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം സ്വാഗതവും ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദിയും പറഞ്ഞ യോഗത്തില്‍, ദേശീയ സെക്രട്ടറി മാത്യുസ് വാളക്കുഴി, ജില്ലാ പ്രസിഡന്റുമാരായ ജി ശങ്കരപ്പിള്ള, ഷമീം കെ.സി, ഷാജി പൊഴിയൂര്‍, ഷിബു എബ്രഹാം, ജോജി ലാസര്‍, ജില്ലാ സെക്രട്ടറിമാരായ മോഹന്‍കുമാര്‍ നൂറനാട്, മുനീര്‍ യൂ, സിജു പുന്നവേലി, ബിജുബാല്‍ സി. കെ, ബിജേഷ് ബാലന്‍, സുരേഷ് പുണ്ടൂര്‍, ഒഐസിസി നേതാക്കളായ അന്‍സല്‍ കൊച്ചൂടി, ജേക്കബ് തേക്ക്‌തോട്, ഷീജ നടരാജന്‍, സിന്‍സണ്‍ ചാക്കോ പുലിക്കോട്ടില്‍, സിജു കുറ്റാനിക്കല്‍, മജീദ് എന്നിവര്‍ സംസാരിച്ചു.

Content Highlights: OICC Bahrain launched membership distribution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented