ഒഐസിസി കൺവൻഷൻ
മനാമ : മൂന്നു ഘട്ടമായി കേരളത്തില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രവാസലോകത്തു നിന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കണ്വന്ഷന് നടത്തി.
സംസ്ഥാന സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകളെ കഴിഞ്ഞ നാലര വര്‍ഷക്കാലമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തെ ഹൈസ്കൂള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ സ്കൂളുകളുടെയും ചുമതലകള്‍ ജില്ലാ പഞ്ചായത്ത് വരെയുള്ള ത്രിതല പഞ്ചായത്തുകള്‍ക്കാണ്. സര്‍ക്കാര്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണം നടത്തുന്നത് പഞ്ചായത്തുകളുടെ അധികാരത്തിന്മേല് നടത്തുന്ന കൈയേറ്റവും, അഴിമതി നടത്തി സ്വന്തക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള മാര്‍ഗമായി കാണുകയാണ്. തിരിച്ചു നാട്ടില്‍ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കുന്നില്ല. പ്രവാസികളെ കൊറോണ വാഹകര്‍ എന്നും, കൊറോണ പരത്തുവാനാണ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി വരുന്നത് എന്ന ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി പറഞ്ഞ സര്‍ക്കാരിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്തു വരണം എന്നും ഒഐസിസി കണ്വന്ഷന് ആവശ്യപ്പെട്ടു.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബ്രഹാം സാമുവേല്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം കണ്വന്ഷന് ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി, ജില്ലാ നേതാക്കളായ അലക്സാണ്ടര്‍. സി കോശി, വി. വിഷ്ണു, ഷാനവാസ് പന്തളം എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..