-
മനാമ: പത്തനംതിട്ട ചിറ്റാര്‍ കുടപ്പനക്കുളം പി.പി.മത്തായിയുടെ (പൊന്നുവിന്റെ) കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്ന് ബഹ്റൈന്‍ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ സിബിഐ അന്വേഷണത്തെ ഒഐസിസി സ്വാഗതം ചെയ്തു.
യാതൊരു തെളിവും ഇല്ലാതെ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും തങ്ങളുടെ വാദങ്ങള്‍ കോടതിക്ക് മുന്‍പാകെ നിലനില്‍ക്കുകയില്ല എന്ന് മനസ്സിലാക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ മാത്രമാണ് പൊന്നുവിന്റെ മരണത്തിന് കാരണക്കാരെന്ന് ഒഐസിസി പറഞ്ഞു.
കുടുംബത്തിന് മറ്റ് വരുമാന സ്രോതസ്സുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ വൃദ്ധയായ മാതാവിന്റെയും അംഗവൈകല്യം ഉള്ള സഹോദരിയുടയും പറക്കമുറ്റാത്ത കുട്ടികളുടെയും സംരക്ഷണം അദ്ദേഹത്തിന്റെ ഭാര്യയുടെ ചുമതല ആണ്. ഈ സാഹചര്യത്തില്‍ പൊന്നുവിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും ആ കുടുംബത്തിന് തക്കതായ നഷ്ട പരിഹാരം നല്‍കുകയും വേണമെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജില്ലാ പ്രസിഡന്റ് എബ്രഹാം സാമുവേല്‍, ജനറല്‍ സെക്രട്ടറി സുനില്‍ ജോണ്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
Content Highlights: OICC Bahrain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..