പ്രവാസി സമരം - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഒഐസിസി പിന്തുണ അറിയിച്ചു


മനാമ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്ര മുടക്കുവാന്‍ തക്ക രീതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റ് മുന്‍പില്‍ നടത്തിയ സമരത്തിന് ബഹ്റൈന്‍ ഒഐസിസി പിന്തുണ അറിയിച്ച് ഒഐസിസി ഓഫീസില്‍ നേതാക്കള്‍ ചേര്‍ന്നു.

സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ എല്ലാ പ്രവാസികള്‍ക്കും ബുദ്ധിമുട്ട് ഉളവാക്കുന്നതാണ്. ഇന്ത്യയില്‍ മറ്റ് ഒരു സംസ്ഥാനത്തും ഇങ്ങനെ പ്രവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടില്ല. കോവിഡ് രോഗം വളരെ വലിയ തോതില്‍ വ്യാപിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് ഫ്‌ളൈറ്റില്‍ വരുന്നതിന് ഒരു പരിശോധനയും നിര്‍ബന്ധമില്ല, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി തുടങ്ങിയ എയര്‍പോര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് ഫ്‌ളൈറ്റില്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പറയുന്ന രീതിയില്‍ കോവിഡ് പരിശോധന സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ വളരെ വലിയ കടമ്പകളാണ് കടക്കേണ്ടത്. ഇന്ത്യന്‍ എംബസി എല്ലാ രാജ്യങ്ങളിലെയും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നമ്മുടെ ആവശ്യമുള്ള ടെസ്റ്റ്കള്‍ അവതരിപ്പിക്കുകയും, അതിന് അംഗീകാരം വാങ്ങുകയുമാണ് ചെയ്യണ്ടത്.

തിരുവന്തപുരത്തു നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് അത് അംഗീകരിക്കണം എന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി ആളുകളെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് ആവശ്യമുള്ള ഫ്‌ലൈറ്റുകള്‍ ഗവണ്‍മെന്റുകള്‍ ക്രമീകരിക്കാതെ വന്നപ്പോള്‍ ആണ് പ്രവാസി സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി മുന്നോട്ട് പോയത്. അതിന് അംഗീകാരം ലഭിച്ചു എങ്കിലും നടപ്പാക്കാന്‍ സാധിക്കാത്ത നിബന്ധനകള്‍ ആണ് സര്‍ക്കാരുകള്‍ മുന്നോട്ട് വയ്ക്കുന്നത്. തെര്‍മല്‍ പരിശോധന നടത്തി എല്ലാ ആളുകളെയും നാട്ടില്‍ എത്തിച്ചതിന് ശേഷം നാട്ടിലെ എയര്‍പോര്‍ട്ടില്‍ വിശദമായി പരിശോധന നടത്തി ആരെങ്കിലും രോഗികള്‍ ഉണ്ടെങ്കില്‍ അവരെ അടുത്ത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും, മറ്റുള്ളവരെ ക്വറന്റൈന്‍ സൗകര്യം ഉള്ള വീടുകളിലോ, മറ്റ് ക്വറന്റൈന്‍ സെന്റര്‍കളിലേക്കോ മാറ്റുകയാണ് ചെയ്യണ്ടത്.

ഇങ്ങനെയാണ് കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നതിനു തുല്യമായ സമയമാണ് കല്‍ക്കത്ത, മുംബൈ, ഡല്‍ഹി തുടങ്ങി കോവിഡ് വളരെ വ്യാപകമായ സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടില്‍ നിന്ന് നാട്ടില്‍ എത്തുവാന്‍ എടുക്കുന്നത്. ഈ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഒരു പരിശോധനയും ഇല്ലാതെയാണ് നാട്ടില്‍ എത്തിച്ചേരുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ പ്രവാസികളെയും കോവിഡ് വാഹകര്‍ എന്ന നിലയില്‍ കാണുന്നത് വളരെ വിഷമകരായ കാര്യമാണ്. കോവിഡിന്റെ ആരംഭകാലം മുതല്‍ തന്നെ തൊഴില്‍ നഷ്ടപ്പെട്ട ആളുകളും, വിസിറ്റിംഗ് വിസയില്‍ എത്തിയ ആളുകളും, ഗര്‍ഭിണികളും നാട്ടില്‍ പോകാന്‍ ആഗ്രഹിച്ചു. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യ്തു കൊടുക്കേണ്ട സര്‍ക്കാരുകള്‍ ആണ് ഈ പ്രതിസന്ധിക്ക് കാരണം.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള ആളുകള്‍ എങ്ങോട്ടാണ് പോകേണ്ടത് എന്ന് പറയാന്‍ അധികാരികള്‍ ബാധ്യസ്ഥര്‍ ആണ്. ജോലി നഷ്ടപ്പെട്ട ആളുകളുടെ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ട് ആണ്, പലരും തങ്ങളുടെ ഫ്‌ലാറ്റുകളും, നിത്യോപയോഗ സാധനങ്ങളും ഉപേക്ഷിക്കുകയോ, മറ്റ് ആളുകള്‍ക്ക് കൈമാറ്റം ചെയ്യുകയോ ചെയ്തു കഴിഞ്ഞു. ചിലര്‍ക്ക് ഈ മാസം മാത്രമേ തങ്ങളുടെ റൂമുകളില്‍ താമസിക്കാന്‍ സാധിക്കു. ഇങ്ങനെ വളരെ വലിയ ബുദ്ധിമുട്ട്കള്‍ ആണ് പ്രവാസികള്‍ അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ ആളുകളെയും എത്രയും വേഗം നാട്ടില്‍ എത്തിക്കണം എന്ന് ഒഐസിസി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented