പ്രതാപവര്‍മ്മ തമ്പാന്‍ ജനഹൃദയങ്ങളില്‍ നിലനില്‍ക്കും- ഒഐസിസി


ജി. പ്രതാപവർമ്മ തമ്പാൻ | ഫോട്ടോ: മാതൃഭൂമി

മനാമ : അന്തരിച്ച കെ പി സി സി ജനറല്‍ സെക്രട്ടറി പ്രതാപവര്‍മ്മ തമ്പാന്‍ എക്കാലത്തും ജനഹൃദയങ്ങളില്‍ മായാതെ നിലനില്‍ക്കുന്ന നേതാവാണ് എന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

നിലപാടുകളില്‍ കാര്‍ക്കശ്യക്കാരന്‍ ആയിരുന്നു എങ്കിലും പ്രവര്‍ത്തകരെ അടുത്ത് അറിയുവാനും, കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പെടുക്കാനും അക്ഷീണം പ്രയത്‌നിച്ച നേതാവ് ആയിരുന്നു. കൊല്ലം ഡി സി സി പ്രസിഡന്റ് പദവിയില്‍ ഇരിക്കുമ്പോള്‍ ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനോത്ഘാടനം നടത്തുന്നതിന് ബഹ്റൈനില്‍ എത്തിയ അദ്ദേഹം വലിയ സുഹൃത്ബന്ധങ്ങള്‍ ഉള്ള നേതാവ് ആണ്. ഒരു പ്രാവശ്യം എം എല്‍ എ ആയ അദ്ദേഹം ഇനിയും ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നും, പുതിയ തലമുറക്ക് അവസരം ലഭിക്കണം എന്നും നിര്‍ബന്ധം ഉള്ള നേതാവ് ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിക്കും, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും തീരാ നഷ്ടമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ ആക്ടിങ് പ്രസിഡന്റ് രവി കണ്ണൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബല്‍ സെക്രട്ടറി റഷീദ് കുളത്തറ, ദേശീയ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യുസ് വാളക്കുഴി, ജില്ലാ പ്രസിഡന്റ്മാരായ ജി ശങ്കരപ്പിള്ള, ഷമീം കെ. സി, ഷാജി പൊഴിയൂര്‍, ഷിബു എബ്രഹാം, ജോജി ലാസര്‍, സെക്രട്ടറിമാരായ മോഹന്‍കുമാര്‍ നൂറനാട്, മുനീര്‍ യൂ, സിജു പുന്നവേലി, ബിജുബാല്‍ സി. കെ, ബിജേഷ് ബാലന്‍, സുരേഷ് പുണ്ടൂര്‍, ഒഐസിസി നേതാക്കളായ ജേക്കബ് തേക്ക്‌തോട്, ഷീജ നടരാജന്‍, അന്‍സല്‍ കൊച്ചൂടി, സിന്‍സണ്‍ ചാക്കോ പുലിക്കോട്ടില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി

Content Highlights: oicc anusochanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented