-
മനാമ: രാജീവ് ഗാന്ധിയുടെ കഠിനാധ്വാനവും വിശ്രമമില്ലാത്ത പ്രവര്‍ത്തനവും ലോകത്തിന്റെ നെറുകയില്‍ ഇന്ത്യ ഉണ്ടാവണം എന്ന ദീര്‍ഘദര്‍ശനവും കൊണ്ടാണ് ഇന്ന് ഇന്ത്യ ശാസ്ത്ര സാങ്കേതിക, ടെലികമ്മ്യുണിക്കേഷന്‍ മേഖലകളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് എന്ന് ബഹ്റൈന്‍ ഒഐസിസി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനചാരണത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ സ്വാഗതം ആശംസിച്ചു. ഒഐസിസി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ് സുധീപ് ജോസഫ്, ജില്ലാ സെക്രട്ടറിമാരായ സിജു പുന്നവേലി, അനില്‍ കുമാര്‍, സുനില്‍ ജോണ്‍, സല്‍മാനുല്‍ ഫാരിസ്, ദിലീപ് കഴങ്ങില്‍, റംഷാദ് അയിലക്കാട്, നിസാര്‍ കുന്നത്ത് കുളത്തില്‍, വിഷ്ണു. വി, അനീഷ് ജോസഫ്, സൈഫല്‍ മീരാന്‍, എന്നിവര്‍ സംസാരിച്ചു.
ഒഐസിസി നേതാക്കളായ സുമേഷ് ആനേരി, ശ്രീജിത്ത് പാനായില്‍, അനില്‍ കൊടുവള്ളി, ഗിരീഷ് കാളിയത്ത്, സിജു കുറ്റാനിക്കല്‍, നെല്‍സണ്‍ വര്‍ഗീസ്സ്, അനുരാജ്, എബിന്‍, ജോബിന്‍, ജയിംസ്, എന്നിവര്‍ നേതൃത്വം നല്‍കി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..