ഒ.ഐ.സി.സി നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


-

മനാമ : രാഷ്ട്ര പിതാവ് മഹത്മജിയുടെ 73ാ മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി കിംഗ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ രക്തദാന ക്യാമ്പ് സംഘാടനമികവ് കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി പ്രസിഡണ്ട് ഷമീം കെ സി നടുവണ്ണൂരിന്റെ നേത്യത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് കെ ജി ബാബുരാജ് മുഖ്യാതിഥിയായ് പങ്കെടുത്തു. ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശിയ പ്രസിഡണ്ട് ബിനു കുന്നന്താനം, ദേശീയ കമ്മറ്റി ഭാരവാഹികളായ ലത്തീഫ് ആയഞ്ചേരി, ബോബി പാറയില്‍, രവി സോള, ജവാദ് വക്കം, മനുമാത്യു, ഇബ്രാഹിം അദ്ഹം, നിസാര്‍ കുന്നുകുളത്തിങ്കല്‍, മറ്റ് ജില്ലാകമ്മറ്റി ഭാരവാഹികളായ ഫിറോസ് അറഫ, സല്‍മാന്‍ ഫാരിസ്, റംഷാദ് മലപ്പുറം തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ജില്ലാകമ്മറ്റി ജനറല്‍ സെക്രട്ടറി ബിജുബാല്‍ സി കെ, ട്രഷറര്‍ പ്രദീപ് മേപ്പയ്യൂര്‍, മറ്റ് ജില്ലാ ഭാരവാഹികള്‍ ആയ സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്ത്, രവി പേരാമ്പ്ര, ജാലിസ് കെ കെ, സുമേഷ് അനേരി, രഞ്ജന്‍ കച്ചേരി, റിജിത്ത് മൊട്ടപാറ, ശ്രീജിത്ത് പനായി, റഷീദ് മുയിപ്പോത്ത്, അനില്‍ കുമാര്‍. മുബി കോക്കല്ലൂര്‍, ബാലകൃഷ്ണന്‍ മുയിപ്പോത്ത്, റാഷിഖ് നന്മണ്ട, പ്രവില്‍ദാസ്, തുളസിദാസ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented