
ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ഘാതകര്‍ക്ക് അമ്പലം പണിയുകയൂം അവരെ വിശുദ്ധന്മാര് ആക്കുവാനുമാണ് അധികാരികള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന ശില എന്നത് മതേതരത്വമാണ്. അതിന് പോറല്‍ സംഭവിച്ചാല്‍ ഇന്ത്യ എന്ന രാജ്യം തന്നെ തകരും.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരിക്കുകയും, അതിനെ പിന്നില്‍ നിന്ന് കുത്തിയവരു മാണ് ഈ രാജ്യത്തിന്റെ ശത്രുക്കള്‍. അവരെ തിരിച്ചറിയുക എന്നുള്ളതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. അതിന് ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം വരുന്ന തലമുറക്ക് പഠിപ്പിച്ചു കൊടുക്കുവാന്‍ ഇന്ത്യയെ സ്നേഹിക്കുന്നവര്‍ മുന്നോട്ട് വരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒഐസിസി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് രഞ്ജന്‍ കേച്ചേരി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം യോഗം നിയന്ത്രിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിജുബാല്‍ സ്വാഗതം പറഞ്ഞു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ രവി സോള, ജവാദ് വക്കം, മനു മാത്യു, ഷാജി തങ്കച്ചന്, കെ സി ഷമീം, പ്രദീപ് മേപ്പയൂര്‍, സുമേഷ് ആനേരി എന്നിവര്‍ സംസാരിച്ചു. ഒഐസിസി ജില്ലാ നേതാക്കളായ സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, ജാലീസ്, പ്രദീപ് മൂടാടി, രജിത് മൊട്ടപ്പാറ, ശ്രീജിത്ത് പാനായി, റഷീദ് മുയിപ്പോത്ത്, അസൈനാര്‍, ഗിരീഷ് കാളിയത്ത്, അനില്‍ കുമാര്‍, റാഷിക്, വിന്‍സന്റ് എന്നിവര്‍ നേതൃത്വം നല്കി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..