മനാമ: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതായി വ്യക്തമായ സാഹചര്യത്തില്‍, കള്ളക്കടത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു. സ്വപ്ന സുരേഷ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ പതിവായി ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടയുള്ള ഭരണതലത്തിലെ ഉന്നതര്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്ന് അയവാസികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു
പ്രളയകാലത്തു പ്രവാസികളെ വാനോളം പുകഴ്ത്തി കോടിക്കണക്കിനു ഫണ്ട് സമാഹരിച്ചിട്ട്, കൊറോണ ദുരന്ത സമയത്ത് അവരെ സര്‍ക്കാര്‍ കൈവെടിയുകയാണുണ്ടായത്. ഇടതുപക്ഷ മുന്നണിയിലെ പ്രധാന ഘടകകഷി നേതാവായ കാനം രാജേന്ദ്രന് പോലും ഇത്തരം കാര്യങ്ങളില്‍ നിശബ്ദദ പാലിക്കുന്നത് ലജ്ജാവഹമാണ്. ഭരണ ന്വേതൃത്വത്തിലെ ഉന്നതര്‍ക്ക് ഇതില്‍ ബന്ധം ഉള്ളതിനാല്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നു ഒ.ഐ.സി ഗ്ലോബല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..