മനാമ: കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും, ഐ.ടി വിഭാഗം സെക്രട്ടറിയും, ഐ.ടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥയും ചേര്‍ന്ന് തിരുവനന്തപുരം യു.എ.ഇ കോണ്‍സലേറ്റിന്റെ പേര് ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുവാന്‍ നടത്തിയ ശ്രമത്തില്‍ ഉള്‍പ്പെട്ട ആള് എന്ന നിലയില്‍ ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം. ബഹ്റൈന്‍ ഒഐസിസി യുടെ വനിതാ വിഭാഗത്തിന്റെയും ബഹ്റൈന്‍ കേരളീയ സമാജത്തിന്റെയും സജീവ പ്രവര്‍ത്തകയും, മറ്റ് സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വനിതയുടെ ഫോട്ടോ ഉപയോഗിച്ച് നവ മാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമങ്ങളെ ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അപലപിച്ചു. കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന സംഭവ വികാസങ്ങള്‍ ആണ് നടന്നു വരുന്നത്. അതില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനും, തങ്ങളുടെ ആളുകളെ രക്ഷിക്കാനുമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ സമൂഹം ഒന്നായി ഒറ്റപ്പെടുത്തണം. സ്ത്രീ സുരക്ഷയും, സ്ത്രീ സമത്വവും പ്രസംഗിച്ചു നടക്കുന്ന നേതാക്കളുടെ യഥാര്‍ത്ഥ മുഖം ഇത്പോലെയുള്ള നടപടികളിലൂടെ വികൃതമായിരിക്കുകയാണ് എന്നും ഒഐസിസി ദേശീയകമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..