അധികാരം ലഭിച്ചത് പണത്തിന് മുകളില്‍ ഇരിക്കാനല്ല - ഒഐസിസി


-

മനാമ: കോവിഡ് 19 മൂലം വിദേശ രാജ്യങ്ങളില്‍ മരണപ്പെട്ട പ്രവാസി കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ സംസ്ഥാനത്തു നോട്ട് കെട്ടി വച്ചിരിക്കുകയല്ല എന്ന മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ പ്രസ്താവന പിന്‍വലിച്ചു മരണപ്പെട്ട പ്രവാസി കുടുംബങ്ങളോട് മാപ്പ് പറയണം എന്ന് ഒഐസിസി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരുമോ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായി സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ നല്‍കിയ മറുപടി പ്രവാസലോകത്തെ ആളുകളെ ശത്രുക്കളായി കാണുന്നു എന്നുള്ളതിന് തെളിവാണ്. മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ എല്ലാം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരാണ്. പല ആളുകളും വീട് വയ്ക്കുന്നതിന്, മക്കളുടെ കല്യാണത്തിന്, കുട്ടികളുടെ പഠനത്തിന് ഒക്കയായിട്ടു ലോണ്‍ എടുത്ത ആളുകളാണ്. കുടുംബത്തില്‍ വരുമാനം ഉണ്ടാക്കുന്ന ആളാണ് മരണപ്പെടുന്നത്. ആ വരുമാനം ആശ്രയിച്ചാണ് പ്രവാസി കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ആ വരുമാനം നിലച്ചപ്പോള്‍ ലോണ്‍ അടക്കാനോ, വീട്ട് ചിലവിനോ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. ഈ സാഹചര്യത്തില്‍ മരണപ്പെട്ട പാവപ്പെട്ട പ്രവാസികളുടെ ലോണുകള്‍ എഴുതിതള്ളാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണം. ഇല്ലയെങ്കില്‍ അടുത്ത നാലോ, അഞ്ചോ മാസം കഴിയുമ്പോള്‍ പ്രവാസി കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍ ആയിരിക്കും. പലരും ആത്മഹത്യ ചെയ്യാന്‍ തയ്യാറാകും. ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ബഹ്‌റൈന്‍ ദേശീയ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented