പ്രവാസികള്‍ക്കായി ഉടന്‍ വിമാന സര്‍വീസ് ആരംഭിക്കണം - ഒഐസിസി


OICC
മനാമ: വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടില്‍ തിരികെയെത്തിക്കാന്‍ വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസികള്‍ക്ക് അനുകൂലമായി തീരുമാനം എടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബല്‍ സെക്രട്ടറി കെ സി ഫിലിപ്പ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍ എന്നിവരെ അറിയിച്ചു.

ഗള്‍ഫ് മേഖലയിലെ ഒഐസിസി നേതാക്കളുമായി പുതിയ സാങ്കേതിക വിദ്യയായ സൂം ഉപയോഗിച്ചാണ് പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തിയത്. സന്ദര്‍ശക വിസയില്‍ എത്തിയ വാര്‍ധക്യത്തില്‍ ഉള്ള ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ രണ്ടോ, മൂന്നോ മാസത്തേക്ക് മാത്രമാണ് പലരും കരുതിയത്. പലരുടെയും മരുന്നുകള്‍ തീര്‍ന്നു. പലര്‍ക്കും ഇന്ത്യയില്‍ ലഭിച്ചു കൊണ്ടിരുന്ന മരുന്നുകള്‍ ഇവിടെ ലഭിക്കുന്നില്ല എന്നതാണ് വലിയ ബുദ്ധിമുട്ട്. വിസ കാലാവധി കഴിഞ്ഞ അനേകം ആളുകള്‍ തങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഫ്‌ലാറ്റുകളും മറ്റ് ഉപകരണങ്ങളും ഒഴിവാക്കിയവരാണ്. ഇങ്ങനെ ഉള്ളവര്‍ താമസിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ലോകത്ത് ഇന്ത്യയെക്കാളും ദരിദ്രമായ പല രാജ്യങ്ങളും തങ്ങളുടെ ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യ മാത്രം പ്രവാസികളോട് കാണിക്കുന്നത് വലിയ ക്രൂരതയാണ്. പ്രവാസികളെ വ്യക്തമായ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുള്ളവരെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും ഒഐസിസി അധികാരികളോട് അഭ്യര്‍ത്ഥിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented