സൗദി അറേബ്യയില്‍ വസിക്കുന്ന 34 ദശലക്ഷം ജനസംഖ്യയില്‍ 63.6 ശതമാനവും സൗദി പൗരന്മാര്‍


ജാഫറലി പാലക്കോട്

പ്രതീകാത്മകചിത്രം

റിയാദ്: 2021 മധ്യത്തോടെ സൗദിയില്‍ വസിക്കുന്നവരുടെ മൊത്തം ജനസംഖ്യയില്‍ 2.6 ശതമാനം കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 34.1 ദശലക്ഷമാണ് ജനസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. 2020-ന്റെ മധ്യത്തില്‍ ഇത് 35 ദശലക്ഷമായിരുന്നു.

കോവിഡ് വ്യാപന കാലഘട്ടത്തില്‍ വിദേശികളില്‍ പലരും രാജ്യം വിട്ടതിന് ശേഷം സൗദികളല്ലാത്തവരുടെ എണ്ണത്തില്‍ 8.6 ശതമാനം കുറവുണ്ടായതാണ് മൊത്തം ജനസംഖ്യയിലെ ഇടിവിന്റെ പ്രധാന ഘടകമെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് (ഗാസ്റ്റാറ്റ്) പറഞ്ഞു. 2021 മധ്യത്തോടെ സൗദി ജനസംഖ്യ വാര്‍ഷികാടിസ്ഥാനത്തില്‍ 1.2 ശതമാനം വര്‍ധിച്ചതായി അതോറിറ്റി ചൂണ്ടിക്കാട്ടി. മൊത്തം ജനസംഖ്യയുടെ 56.8 ശതമാനം പുരുഷന്മാരാണ്. സ്ത്രീകള്‍ 43.2 ശതമാനവുമാണ്.

2021 മധ്യത്തോടെ, കൊറോണ വൈറസ് പാന്‍ഡെമിക് കാലഘട്ടത്തില്‍, രാജ്യത്ത് താമസിക്കുന്ന വിദേശികളായ പുരുഷന്മാരുടെ എണ്ണത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10.6 ശതമാനം കുറവുണ്ടായതാണ് മൊത്തം ജനസംഖ്യയിലെ കുറവിന് പ്രധാന കാരണമെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് ചൂണ്ടിക്കാട്ടി.

2019 ലെ 34.2 ദശലക്ഷത്തില്‍ നിന്ന് 2020 ല്‍ 35 ദശലക്ഷമായി മൊത്തം ജനസംഖ്യ വര്‍ധിച്ചതിന് ശേഷമാണ് 2021 വര്‍ഷത്തിന്റെ മധ്യത്തില്‍ സൗദി അറേബ്യയിലെ ജനസംഖ്യയില്‍ കുറവുണ്ടായതെന്ന് അതോറിറ്റി വിശദീകരിച്ചു.
സൗദിയിലെ മൊത്തം ജനസംഖ്യയുടെ 63.6 ശതമാനം സൗദികളാണെന്നും ബാക്കിയുള്ള 36.4 ശതമാനം സൗദികളല്ലാത്തവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlights: Of the 34 million people living in Saudi Arabia, 63.6 percent are Saudi nationals

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented