കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഓപ്പൺ ഹൗസിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള നഴ്‌സസ് റിക്രൂട്‌മെന്റ് സുതാര്യമാക്കുന്നതിന് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ പ്രത്യേക ഡസ്‌ക് സ്ഥാപിച്ചതായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്.ഇന്ത്യയില്‍ നിന്നുള്ള നഴ്‌സസ് റിക്രൂട്‌മെന്റ് ഇനി മുതല്‍ ഇന്ത്യന്‍ എംബസ്സിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സസ് റിക്രൂട്‌മെന്റില്‍ ഉണ്ടായിരുന്ന ആരോപണങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടല്‍.
ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്‌മെന്റ് സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ പ്രത്യേക ഡെസ്‌ക് സ്ഥാപിച്ചതായി അംബാസഡര്‍ സിബി ജോര്‍ജ്ജാണ് വെളിപ്പെടുത്തിയത്.എംബസ്സിയില്‍ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതല്‍ റിക്രൂട്ട്‌മെന്റ് സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ നഴ്‌സിംഗ് റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നിരക്കിനേക്കാള്‍ അധിക തുക ഈടാക്കുന്നവരെ കുറിച്ച് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും. സ്ഥാനപതി ആവശ്യപ്പെട്ടു.മുപ്പതിനായിരം രൂപയും ജി. എസ്. ടി. യുമാണു ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്.അതേസമയം അധിക തുക ഈടാക്കുന്നത് അഴിമതി ആണെന്നും
അഴിമതി ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവില്ല എന്നും ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസ് പരിപാടിയില്‍ സ്ഥാനപതി വ്യക്തമാക്കി.
കൂടാതെ കുവൈത്തില്‍ നഴ്‌സിംഗ് റിക്രൂട്മന്റ് ചാര്‍ജ്ജ് ഈടാക്കുന്നില്ല.ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രിയുമായും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരവധി തവണ താന്‍ കൂടിക്കാഴ്ച നടത്തിയതായും,കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്‌സുമാരെ ഇന്ത്യയില്‍ നിന്നു നേരിട്ട് റിക്രൂട്മന്റ് നടത്തുവാനാണു ശ്രമിക്കുന്നതെന്നും,. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മന്റ് നിരക്ക് കുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സ്ഥാനപതി ഓപ്പണ്‍ ഹൗസ്സില്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..