ഇന്ത്യൻ സ്കൂളിൽ 123 പേർ നീറ്റ് പരീക്ഷയെഴുതി 


അശോക് കുമാർ 

പ്രതീകാത്മക ചിത്രം | Photo: gettyimages.in

മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷയ്ക്ക് ആദ്യമായി ബഹ്റൈനിൽ സെന്റർ അനുവദിച്ചതിന്റെ ആഹ്ളാദത്തിലാണ് ബഹ്റൈനിലെ പ്രവാസി മലയാളികൾ. ജൂലൈ 17 നു ഇന്ത്യൻ സ്കൂളിൽ ആദ്യമായി നടന്ന നീറ്റ് പരീക്ഷ എഴുതാൻ 128 ഉദ്യോഗാർത്ഥികൾ ഇന്ത്യൻ സ്കൂൾ കേന്ദ്രമായി രജിസ്റ്റർ ചെയ്തിരുന്നു. 123 ഉദ്യോഗാർത്ഥികൾ ഇസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ രാവിലെ 11.30 മുതൽ 2.50 വരെ നടന്ന പരീക്ഷയിൽ പങ്കെടുത്തു.

വേനലവധിക്ക് ഇടയിലാണ് നീറ്റ് പരീക്ഷ നടത്തിയതെങ്കിലും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മാർഗനിർദേശപ്രകാരം ഇന്ത്യൻ സ്കൂൾ അധികൃതർ എല്ലാ ക്രമീകരണങ്ങളും കൃത്യമായി നടത്തിയിരുന്നു. ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ പരീക്ഷയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി. സ്കൂൾ പ്രിൻസിപ്പൽ വി ആർ പളനി സ്വാമി സിറ്റി കോർഡിനേറ്ററും സെന്റർ സൂപ്രണ്ടുമായിരുന്നു. നിരീക്ഷകർ, കോർഡിനേറ്റർമാർ, സെന്റർ സൂപ്രണ്ടുമാർ, ഇൻവിജിലേറ്റർമാർ എന്നിവർക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒാറിയന്റേഷൻ സെഷനുകൾ നടത്തിയിരുന്നു. 25 ഒാളം അധ്യാപക-അനധ്യാപക ജീവനക്കാർ സ്കൂളിൽ പരീക്ഷയുടെ സുഗമമായ നടത്തിപ്പിൽ പങ്കാളികളായി.

നീറ്റ് പരീക്ഷ നടത്തിപ്പ് വിജയകരമായി പൂർത്തിയാക്കിയതിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ സ്കൂളിനെ പരീക്ഷ കേന്ദ്രമായി പരിഗണിച്ചതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോടും ഇന്ത്യൻ എംബസിയോടും ചെയർമാൻ നന്ദി പ്രകടിപ്പിച്ചു. മികവിന്റെ കേന്ദ്രമായ ഇന്ത്യൻ സ്കൂളിനെ നീറ്റ് പരീക്ഷയുടെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. പ്രൊഫഷണൽ മെഡിക്കൽ പ്രവേശന പരീക്ഷ സുഗമമായി നടത്താൻ മികച്ച ക്രമീകരണങ്ങൾ നടത്തിയിരുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം (അക്കാദമിക്സ്) മുഹമ്മദ് ഖുർഷിദ് ആലം പറഞ്ഞു.

ഇന്ത്യയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയുടെ ഭാഗമാകാൻ കഴിഞ്ഞത് മികച്ച അനുഭവമാണെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ബഹ്റൈനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പോയി ഇൗ പ്രവേശന പരീക്ഷ എഴുതുന്നതു വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ, ഇന്ത്യൻ സ്കൂൾ ഒരു പരീക്ഷാ കേന്ദ്രമായി നിര്ദേശിക്കപ്പെട്ടതിനാൽ ബഹ്റൈനിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് പോകാതെ തന്നെ പരീക്ഷ എഴുതാൻ കഴിയുന്നതു രക്ഷിതാക്കൾക്കും ഏറെ ആശ്വാസം പകർന്നു.

Content Highlights: NTA to conduct NEET exam in Bahrain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented