പ്രതീകാത്മക ചിത്രം | Photo : STR | AFP
മക്ക: മക്കയിലെ വിശുദ്ധ ഹറമില്‍ കോവിഡ് കാലത്ത് നമസ്കാരത്തിനായി ഏര്‍പ്പെടുത്തിയ പ്രത്യേക അനുമതി നാളെ മുതല്‍ ഉണ്ടാവില്ലെന്ന് ഹജ്ജ്-ഉംറ സുരക്ഷാ സേനാ കമാന്റര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. ഹജ്ജ് സീസണ് അടുത്തതോടെയാണ് അനുമതി നല്‍കുന്നത് നിര്‍ത്തലാക്കിയിട്ടുള്ളത്.
അതോടൊപ്പം ഹാജിമാരെ സ്വീകരിക്കുന്നതിനു മുന്നോടിയായി വിശുദ്ധ ഹറമിനടുത്ത സ്ഥലങ്ങള്‍ ഒഴിപ്പിക്കും. ഇനിമുതല്‍ അനുമതിയുള്ളവര്‍ക്ക് മാത്രമായിരിക്കും ഹറമിനടുത്തേക്ക് പ്രവേശനമുണ്ടാവുക. വിശുദ്ധ ഹറം, ചുറ്റുവട്ടം എത്തിവയുടെ സുരലക്ഷാ ചുമതല ഹജ്ജ്- ഉംറ സുരക്ഷാ സേനക്കായിരിക്കുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
മക്കയില്‍നിന്നുള്ള തീര്‍ഥാടകരേയും മറ്റു സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ഥാടകരെയും ഒറ്റക്ക് ഹറമിലേക്ക് പോകാന്‍ അനുവദിക്കില്ല. ദുല്‍ഹജ് ഏഴു മുതല്‍ പതിമൂന്ന്വരെ ഹജ്ജ് അനുമതിയില്ലാത്തവരെ ഹറമിലേക്കും ഹജ്ജ് കര്‍മ്മം നടക്കുന്ന പ്രധാന സ്ഥലങ്ങളിലേക്കും പ്രവേശിപ്പിക്കില്ല.
മക്ക, ജിദ്ദ എക്സ്പ്രസ്വേയിലെ കാര്‍ പാര്‍ക്കിംഗ്, മദീന റോഡിലെ അല്‍തന്‍ഈം, തായിഫ്-അല്‍സൈല്‍ റോഡിലെ അല്‍ശറായിഅ് റോഡ്, തായിഫ്-അല്‍ഹദ റോഡിലെ കേന്ദ്രം എന്നിവിടങ്ങളിലാണ് ഹജ്ജ് തീര്‍ഥാടകര്‍ ഒത്തുചേരേണ്ടത്. ഇവിടെനിന്നും ഹാജിമാരെ മക്കയില്‍ ത്വവാഫ് കര്‍മ്മത്തിനെത്തിച്ച ശേഷം ഹജ്ജ് കര്‍മ്മം നടക്കുന്ന മറ്റ് സ്ഥലങ്ങളെലെത്തിക്കും.
Content Highlights: No permit for prayer at Grand Mosque from Friday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..