ഹജറുൽ അസ്വദ്
ജിദ്ദ: വിശുദ്ധ കഅബയുടെ കറുത്ത കല്ല് (ഹജറുല്‍ അസ്വദ്) ചുംബിക്കാന്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് സേവനമോ സൗകര്യമോ ഇല്ലെന്ന് സൗദി ഹജജ്-ഉംറ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രമുഖ സൗദിപത്രം റിപ്പോര്‍ട്ട് ചെയ്തു. ഹജറുല്‍ അസ്വദില്‍ ചുംബിക്കുന്നത് ഇരു ഹറം കാര്യങ്ങളുടെ ജനറല്‍ പ്രസിഡന്‍സിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് മന്ത്രാലയം അറിയിച്ചു. വിശുദ്ധ കഅബയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ കഅബയുടെ ഭാഗമായ ഹജറുല്‍ അസ്വദില്‍ ചുംബിക്കുന്നതിനും അല്‍ റുക്ന്‍ അല്‍ യമാനി (യെമന്‍ മൂല)യില്‍ തൊടുന്നതിനും ഹിജ്ര് ഇസ്മായിലില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ ഇഅ്തമര്‍ന, തവക്കല്‍ന ആപ്പുകളില്‍ ഉണ്ടാകുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉംറ നിര്‍വഹിക്കാത്തവര്‍ക്കായി തവാഫിന് (കഅബ പ്രദക്ഷിണം) ബുക്കിംഗ് സുഗമമാക്കുന്നതിന് ഇക്ക്തമര്‍ന, തവക്കല്‍ന ആപ്പുകളില്‍ 'തവാഫ്' എന്ന പേരില്‍ പുതിയ ഐക്കണ്‍ ചേര്‍ത്തതിന് ശേഷമാണ് ഈ ക്രമീകരണം ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു.
Content Highlights: No appointment to kiss Kaaba's Black Stone at the Kaaba
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..