നിറം 2021 ഓൺലൈൻ ചിത്രരചനാ മത്സരം; പങ്കെടുത്തത് 2812 കുട്ടികൾ


നിറം 2021

കുവെെത്ത് സിറ്റി: കല(ആർട്ട്) കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച "നിറം 2021" ചിത്രരചനാ മത്സരത്തിൽ 2812 കുട്ടികൾ പങ്കെടുത്തു. നവംമ്പർ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് മത്സരം ആരംഭിച്ചത്. ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 131-ആം ജന്മദിനത്തോടനുബന്ധിച്ചു കല (ആർട്ട്) കുവൈറ്റ് കുട്ടികൾക്കായി അമേരിക്കൻ ടുറിസ്റ്റർറുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2005 മുതൽ "നിറം" എന്ന നാമകരണത്തിൽ വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 17-ആം വാർഷികമായിരുന്നു ഈ വർഷം.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിലും പരിമിതിയിലും നിലവിലെ സാങ്കേതികതകൾ ഉപയോഗിച്ചു സ്വന്തം വീടുകളിൽ നിന്ന് തന്നെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഓരോ ഗ്രൂപ്പുകാർക്കും ഉള്ള വിഷയം കല(ആർട്ട്) കുവൈറ്റിൻറെ വെബ്സൈറ്റിലൂടെയും മത്സരാത്ഥികളുടെ ഇമെയിൽ വഴിയും അറിയിക്കുകയും അഞ്ചുമണിവരെ ഓരോ ഗ്രൂപ്പുകാർക്കും പ്രത്യേകം നിശ്ചയിച്ച ഇമെയിൽലേക്ക് ഡ്രോയിങ്‌സ് അപ്പ്‌ലോഡ് ചെയ്യുന്നതിനുള്ള സമയവും അനുവദിച്ചിരുന്നു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് സ്‌പെഷ്യൽ ഗിഫ്റ്റും നൽകുന്നതാണ്. കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. റിസൾട്ട് ഡിസംബർ 15-ന് പ്രഖാപിക്കും.

സംഘാടകരുടെ പ്രതീക്ഷകളെയും മറികടന്നുള്ള പ്രാതിനിധ്യമായിരുന്നു ഇത്തവണയും ഉണ്ടായത്. കുവൈറ്റിലെ ഇരുപത്തഞ്ചോളം വരുന്ന ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 3018 പേർ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിൽ 2812 പേർ മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ വള൪ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം 2021 എന്ന പരിപാടി വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സന്തോഷവും സംതൃപ്തിയും രേഖപ്പടുത്തിയതോടൊപ്പം ഇതുമായി സഹകരിച്ച കുരുന്നു പ്രതിഭകൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും നന്ദി രേഖപ്പെടുത്തുന്നതായും കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി. പി. ജനറൽസെക്രട്ടറി ശിവകുമാർ, ട്രെഷറർ ഹസ്സൻകോയ, ജനറൽ കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ അറിയിച്ചു.

Content Highlights: niram 2021 becomes huge success as 2812 kids participated in the event

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented