ദമ്മാം മീഡിയ ഫോറം പുതിയ പ്രസിഡന്റ് മുജീബ് കളത്തിൽ
ദമ്മാം: സൗദി ദമ്മാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ദമ്മാം റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പ്രസിഡന്റായി മുജീബ് കളത്തില്‍ (ജയ്ഹിന്ദ്), ജനറല്‍ സെക്രട്ടറി സുബൈര്‍ ഉദിനൂര്‍ (24 ന്യൂസ്), ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍), വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ് ), ജോയന്റ് സെക്രട്ടറി പ്രവീണ്‍ (കൈരളി) എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞടുത്തു. ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപ്പുഴ, പി ടി അലവി എന്നിവരാണ് രക്ഷാധികാരികള്‍. ഓഡിറ്ററായി സിറാജുദ്ദീന്‍ വെഞ്ഞാറമൂടിനെയും ചുമതലപ്പെടുത്തി. പി ടി അലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡന്റ് സാജിദ് ആറാട്ടുപ്പുഴ അധ്യക്ഷത വഹിച്ച വാര്‍ഷിക ജനറല്‍ ബോഡിയോഗം രക്ഷാധികാരി ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മക്ക് കീഴില്‍ വിവിധ പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതായി ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ വെഞ്ഞാറമൂട് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
ആനുകാലികവും പ്രസക്തവുമായ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സന്ദര്‍ഭങ്ങളില്‍ മാധ്യമ സെമിനാറുകള്‍, നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ സംവാദം, ഡെസേര്‍ട്ട് കേമ്പ് തുടങ്ങിയ പരിപാടികളും ഒപ്പം ആലപ്പുഴ ഹരിപാട് സബര്‍മതി സ്പെഷ്യല്‍ സ്‌കൂളിന് ധന സഹായം നല്‍കാനും സാധിച്ചതായി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ട്രഷറര്‍ മുജീബ് കളത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഷ്റഫ് ആളത്ത്, (ചന്ദ്രിക) ലുഖ്മാന്‍ വിളത്തൂര്‍ (മനോരമ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലുഖ്മാന്‍ സ്വാഗതവും സുബൈര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളുടെ പടം ഇതോടൊപ്പം അയക്കുന്നു.
1) മുജീബ് കളത്തില്‍ - പ്രസിഡന്റ്
2) സുബൈര്‍ ഉദിനൂര്‍ - ജന: സെക്രട്ടറി
3) നൗഷാദ് ഇരിക്കൂര്‍ - ട്രഷറര്‍
Content Highlights: New office bearers for Dammam Media Forum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..