-
ജിദ്ദ: വെള്ളിയാഴ്ച സന്ധ്യക്ക് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ പോലെയുള്ള ഉപകരണങ്ങള്‍കൊണ്ടോ മാസപ്പിറവി നിരീക്ഷിക്കാവുന്നതാണ്. മാസപ്പിറവി ദൃശ്യമാകുന്നവര്‍ തൊട്ടടുത്ത കോടതിയേയോ ബന്ധപ്പെട്ട അധികൃതരേയോ വിവരം അറിയിക്കണം.
ഇതിനിടെ സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ റമദാന്‍ വ്രതം ഏപ്രില്‍ രണ്ട് ശനിയാഴ്ച ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ത്വാഇഫിലെ കൗണ്‍സില്‍ ഓഫ് ഹൊറൈസണ്‍സ് ഫോര്‍ സ്പേസ് സയന്‍സസ് ചെയര്‍മാന്‍ ഡോ. ഷറഫ് അല്‍-സുഫിയാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രില്‍ 1 വെള്ളിയാഴ്ച സൂര്യാസ്തയത്തിന് ശേഷം ചന്ദ്രമാസപ്പിറവി കാണുവാനുള്ള സാധ്യത ഉണ്ട്. വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം 06:34 ന് സൂര്യന്‍ അസ്തമിക്കും. സൂര്യാസ്തമയത്തിന് ശേഷമാണ് ചന്ദ്രന്‍ അസ്തമിക്കുക. 6.51നാണ് ചന്ദ്രന്‍ അസ്തമിക്കുക. ചന്ദ്രക്കല 17 മിനിറ്റോളം ചക്രവാളത്തില്‍ ഉണ്ടാകും. ഈ സമയത്ത് റമദാന്‍ മാസപ്പിറവി കാണുവാനാകും. അതുകൊണ്ട്തന്നെ ഈ വര്‍ഷം റമദാന്‍ മാസം ഏപ്രില്‍ 2-ന് ശനിയാഴ്ച ആരംഭിക്കുവാനുള്ള സാധ്യതയാണ് ഡോ. ഷറഫ് അല്‍-സുഫിയാനി പങ്കുവെക്കുന്നത്. അതേസമയം മാസപ്പിറവി കണ്ടതായി വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും സൗദി സുപ്രീം കോടതി പ്രഖ്യാപനം നടത്തുക.
Content Highlights: new moon in Saudi Arabia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..