-
മനാമ: ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ 2022 - 2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സഈദ് റമദാന്‍ നദ്വിയെ പ്രസിഡന്റായും എം.അബ്ബാസിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ജമാല്‍ നദ്വി ഇരിങ്ങല്‍, സുബൈര്‍ എം.എം. എന്നിവരെയും അസി.സെക്രട്ടറിയായി യൂനുസ് രാജിനെയും തിരഞ്ഞെടുത്തു. സക്കീന അബ്ബാസ്, സാജിദ സലീം, സി.ഖാലിദ്, പി.പി.ജാസിര്‍, മുഹമ്മദ് മുഹിയുദ്ധീന്‍, സി.എം.മുഹമ്മദലി, മുഹമ്മദ് ഷാജി, ഫാറൂഖ്, ജലീല്‍ അബ്ദുല്ല, സമീര്‍ ഹസന്‍, അബ്ദുല്‍ ഹഖ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.
പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട സഈദ് റമദാന്‍ നദ്വി ആലപ്പുഴ ജില്ലയിലെ വടുതല സ്വദേശിയാണ്. ലഖ്‌നോവിലെ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ നിന്നും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ നിന്ന് ഇസ്ലാമിക തത്വ ശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം ബഹ്റൈനിലെ അറിയപ്പെടുന്ന പ്രഭാഷകനും കൂടിയാണ്. ജനറല്‍ സെക്രട്ടറി അബ്ബാസ് എം. മികച്ച സംഘാടകനും കോഴിക്കോട് ജില്ലയിലെ കിഴക്കും മുറി സ്വദേശിയുമാണ്. തിരഞ്ഞെടുപ്പ് സംബന്ധമായി വിളിച്ചു ചേര്‍ത്ത വര്‍ക്കിംഗ് ജനറല്‍ ബോഡി യോഗത്തില്‍ ജമാല്‍ ഇരിങ്ങല്‍ ആമുഖപ്രഭാഷണവും സുബൈര്‍ എം.എം. സ്വാഗതവും പറഞ്ഞു. പുതുതായി തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് സഈദ് റമദാന്‍ നദ്വിയുടെ സമാപന പ്രസംഗത്തോടെ യോഗം അവസാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..