
-
മനാമ: മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിദേശത്ത് ജോലി ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘടനയായ ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് (ജിപിസി) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2020 ഒക്ടോബര്‍ മാസം രൂപം കൊണ്ട സംഘടനക്ക് ഓരോ വര്‍ഷവും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. 2022 ലെ കമ്മിറ്റിയുടെ പ്രസിഡന്റ് ആയി ബേസില്‍ നെല്ലിമറ്റത്തെ (ബഹ്റൈന്‍) വീണ്ടും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി: ബോബിന് ഫിലിപ്പ് (യുകെ), ട്രഷറര്‍ അജീഷ് ചെറുവട്ടൂര്‍ (സൗദി അറേബ്യ), രക്ഷാധികാരി: മൈതീന്‍ പനക്കല്‍ (സൗദി അറേബ്യ). വൈസ് പ്രസിഡന്റുമാര്‍: ജോണ്സന് മര്‍ക്കോസ് (സൗദി അറേബ്യ), ബിജു വര്‍ഗ്ഗീസ് (യൂകെ), ജോയിന്റ് സെക്രട്ടറി: അനില്‍ പോള്‍ (ഒമാന്‍), എല്‍ദോസ് ജോണ്‍ (സ്വീഡന്), ജോയിന്റ് ട്രഷറര്‍: ജാഫര്‍ ഖാന് (സൗദി അറേബ്യ) ഐറ്റി വിങ് കണ്‍വീനര്‍: ജിബിന്‍ ജോഷി (യുഎഇ), ചാരിറ്റി വിങ് കണ്‍വീനര്‍: ജോബി ജോര്‍ജ് (സൗദിഅറേബ്യ), കമ്മിറ്റി അംഗങ്ങള്‍: ജോബി കുര്യാക്കോസ് (യുഎഇ), ബേസില്‍ ജോണ്‍ (യുഎഇ), അജില്‍ ഇട്ടിയവിര (യുഎഇ) ബിബിന്‍ നെല്ലിമറ്റത്തില്‍ (കാനഡ), ജിയോ ബേബി (യുഎഇ), സംജാദ് മുവാറ്റുപുഴ (കുവൈത്ത്), ജോമി ജോസ് (അയര്‍ലന്‍ഡ്), ടോബിന് റോയ് (യുഎഇ), ബിന്‍സ് വട്ടപ്പാറ (സൗദി അറേബ്യ), ബ്രില്‍ജോ എം മുല്ലശ്ശേരി (ഖത്തര്‍) കഴിഞ്ഞ ദിവസം സൂമില്‍ കൂടിയ ജിപിസി എക്സിക്യൂട്ടീവ് യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബേസില്‍ നെല്ലിമറ്റം, ജോബി കുര്യാക്കോസ്, മൈതീന്‍ പനക്കല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..