പുതുതായി ആരംഭിച്ച ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന സന്ദർഭം
അബുദാബി: അബുദാബി അൽ ഫല സിറ്റിയിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷഹാമ മുനിസിപ്പാലിറ്റി ഡയറക്ടർ ഹുമൈദ് റാഷിദ് അൽ ദരൈയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.
1,25,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രൂപകല്പന ചെയ്ത ഹൈപ്പർമാർക്കറ്റ് പുതുതായി ആരംഭിച്ച അൽ ഫല സെൻട്രൽ മാളിലാണ് സ്ഥിതി ചെയ്യുന്നത്. ഫ്രഷ് ഉത്പന്നങ്ങൾ, ഇലക്ടോണിക്സ്, ഗാർമെൻ്റ്സ്, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
ലുലു ഹൈപ്പർ മാർക്കറ്റ് കൂടാതെ ഫിറ്റ്നസ് സെൻ്റർ, മെഡിക്കൽ ക്ലിനിക്ക്, മണി എക്സ്ചേഞ്ച്, ഫാർമസി, ഭക്ഷ്യ ഔട്ട് ലെറ്റുകൾ എന്നിവയും അൽ ഫല സെൻട്രൽ മാളിലുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഹൈപ്പർ മാർക്കറ്റിലുള്ളത്.
ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഒ.ഒ. സലീം വി.ഐ. എന്നിവരും സംബന്ധിച്ചു.
അബുദാബി വിമാനത്താവളത്തിനടുത്ത് അബുദാബി ദുബായ് ഹൈവേയിലാണ് അൽ ഫല സെൻട്രൽ മാൾ സ്ഥിതി ചെയ്യുന്നത്.
Content Highlights: New Lulu Hypermarket has opened in Abu Dhabi, M. A. Yusuff Ali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..