ന്യൂ ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ദേശീയ ദിനാഘോഷം
മനാമ: ബഹ്റൈനിലെ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്റെ 50-ാം ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. ഈമാസം 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു ആഘോഷ പരിപാടികള്‍. കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും നടന്നു.
ബഹ്റൈനും രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ആശംസകളുമായി വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പരമ്പരാഗത വേഷവിധാനങ്ങള്‍ അണിഞ്ഞ് പരിപാടികളില്‍ പങ്കെടുത്തു. രാജ്യത്തിന്റെ ഉജ്ജ്വലമായ സംസ്‌കാരവും പൈതൃകവും ചിത്രീകരിക്കുന്ന നൃത്തങ്ങള്‍ അവതരിപ്പിച്ചു.
മനോഹരമായ ചിത്രങ്ങള്‍, പ്രസംഗങ്ങള്‍, സംഗീതം, നൃത്തങ്ങള്‍, മത്സരങ്ങള്‍, എന്നിവ അവതരിപ്പിച്ചു. സമ്പന്നമായ പാരമ്പര്യങ്ങളെക്കുറിച്ചും സാംസ്‌കാരിക മൂല്യങ്ങളെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ചകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്നതിനായി നിരവധി പരിപാടികള്‍ നടന്നു.
ദേശീയ ഐക്യം വളര്‍ത്തുന്ന ദേശീയ ദിനാഘോഷങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടികളോടെ ഡിസംബര്‍ 15ന് ആഘോഷം സമാപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ. ഗോപിനാഥ് മേനോന്‍ ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..