-
കുവൈത്ത് സിറ്റി : രാജ്യത്ത് സര്‍ക്കാര്‍- പൊതു മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ചുരുക്കണമെന്ന് എം പി ആദില്‍ അല്‍ ദംഗി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലി സമയം 5 മണിക്കൂറായി കുറക്കണമെന്നാണ് പാര്‍ലമെന്റ് അംഗം ആദില്‍ അല്‍ ദംകി ആവശ്യപ്പെട്ടത്. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നവരൊഴികെ എല്ലാ തൊഴിലാളികള്‍ക്കും നിലവിലെ എട്ട് മണിക്കൂര്‍ ജോലി സമയം അഞ്ച് മണിക്കൂറായി കുറയ്ക്കുവാനാണ് സ്പീക്കറുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബയോട് ആദില്‍ അല്‍ ദംകി ആവശ്യപ്പെട്ടത്..
കൊറോണ വൈറസ് പാശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം നേരത്തെ അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശത്തെയും നിരവധി എംപിമാര്‍ പിന്തുണച്ചിട്ടുണ്ട്. സ്‌കൂള്‍ അവധിക്കാലത്ത് വിദേശി കുടുംബങ്ങള്‍ അവരുടെ മാതൃ രാജ്യത്തേക്ക് മടങ്ങുന്നതിനാല്‍ കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതില്‍ വിവിധ വകുപ്പുകള്‍ക്ക് ഭാരം കുറയ്ക്കാന്‍ സഹായകരമാകുമെന്ന് ഖാലിദ് അല്‍ ഒതൈബി പറഞ്ഞു.
എന്നാല്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് സഹായമാകുന്ന രീതിയില്‍ ഒരാഴ്ചത്തേക്ക് വിമാന സര്‍വീസ് പുനരാംഭിക്കണമെന്ന് ഹംദാന്‍ അല്‍ അസ്മി എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുവൈത്തില്‍ നിന്നും പുറം രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് വേണ്ടി മാത്രം വിമാന സര്‍വീസ് പുനഃക്രമീകരിക്കണമെന്നാണ് എം പി യുടെ നിര്‍ദേശം.
മലയാളികളടക്കം നൂറു കണക്കിന് യാത്രക്കാരാണ് എന്ന് നാട്ടിലേക്ക് പോകാന്‍ കഴിയുമെന്ന് വിവിധ ട്രാവല്‍ ഏജന്‍സികളെ ഫോണില്‍ വിളിച്ചു ബന്ധപെടുന്നതായി പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ മാതൃഭൂമിയോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ലെബനോനിലേക്കും ഇന്ന് ഈജിപ്തിലേക്കും വിമാന സര്‍വീസുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..