.
മനാമ: നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഇരുപത്തിനാലാം സഥാപകദിനം ബഹ്‌റൈന്‍ ഒ.എന്‍.സി.പി ആഘോഷിച്ചു. ഒ.എന്‍.സി.പി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റി പ്രസിഡന്റ് എഫ്.എം.ഫൈസല്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ദേശീയ തലത്തിലും കേരളത്തിലും മറ്റു പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് എന്‍.സി.പി യിലേക്കെത്തിയവരുടെ പ്രതിനിധികളായ പ്രവാസികളെ ഒ.എന്‍.സി.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അടുത്ത യോഗത്തില്‍ അവര്‍ക്ക് വേണ്ടി ഔപചാരികമായ സ്വീകരണമൊരുക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. നയീം പന്‍കാര്‍ക്കര്‍ (മഹാരാഷ്ട്ര), അയാസ് ലി അന്‍വര്‍ (മഹാരാഷ്ട്ര) എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ്് സാജിര്‍ ഇരിവേരി സ്വാഗതവും ട്രഷറര്‍ ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു.
Content Highlights: NCP


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..