.
മക്ക: ഹജ്ജ് കര്‍മ്മങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തീര്‍ത്ഥാടകരെ കൊണ്ട് നിബിഡമായ മക്കാ നഗരത്തില്‍ സേവനരംഗത്ത് കര്‍മ്മ നിരതമായി നവോദയാ ഹജ്ജ് സെല്‍.
മക്കാ ഏരിയാ കമ്മിറ്റിയുടെ കീഴില്‍ ഒരു മാസത്തോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനമൊരുക്കുന്നതിന്റെ തിരക്കിലാണ് വളണ്ടിയര്‍മാര്‍. വഴി തെറ്റുന്ന തീര്‍ത്ഥാടകരെ താമസ സ്ഥലത്തെത്തിക്കുക, പ്രായം ചെന്ന ഹാജിമാരെ പരിചരിക്കുക, ക്ഷീണിച്ചവശരായ തീര്‍ത്ഥാടകര്‍ക്ക് പാനീയങ്ങള്‍, ഫ്രൂട്ട്സുകള്‍, കഞ്ഞി, ചോറ് എന്നിവ വിതരണം ചെയ്യുക എന്നിത്യാദി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് വളണ്ടിയര്‍മാര്‍.
വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പരിശീലനം ലഭിച്ച സ്ത്രീ, പുരുഷ വളണ്ടിയര്‍മാരാണ് നവോദയ ഹജ്ജ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും വളണ്ടിയര്‍ സേനയില്‍ അംഗങ്ങളാണ്. ഇന്ത്യന്‍ ഹാജിമാര്‍ കൂടുതലുള്ള അസീസിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകരും മക്കയിലെത്തിക്കഴിഞ്ഞു.
തീര്‍ത്ഥാടകര്‍ വ്യാഴാഴ്ച മിനായിലെ തമ്പുകളിലേക്ക് നീങ്ങാനിരിക്കെ നവോദയ വളണ്ടിയര്‍മാരും മിനായിലേക്കു തിരിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍ അറിയിച്ചു.
നവോദയ രക്ഷാധികാരി ശിഹാബുദ്ദീന് കോഴിക്കോട്, ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍, പ്രസിഡന്റ് റഷീദ് ഒലവക്കോട് എന്നിവര്‍ മക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്കുന്നു.
രക്ഷാധികാരി അംഗങ്ങളായ നൈസല്‍, സജീര്‍ കൊല്ലം, വളണ്ടിയര്‍ ക്യാപ്റ്റന്‍ സാലിഹ് വാണിയമ്പലം, സഹദ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിലെ വളണ്ടിയര്‍ സേവനങ്ങള്‍.
മുഹമ്മദ് ബശീര്‍ നിലമ്പൂര്‍, റഷീദ് മണ്ണാര്‍ക്കാട്, റിയാസ് വള്ളുവമ്പ്രം, സുമയ്യ അനസ് ആലപ്പുഴ, ഷാഹുല്‍ഹമീദ് വടക്കുഞ്ചേരി, ഫവാസ് കലഞ്ഞൂര്‍, ജലീല്‍ കൊടിയത്തൂര്‍, ഫിറോസ് കോന്നി, മുസ്തഫ കൊടുമുണ്ട, ഹബീസ് പന്മന എന്നിവര്‍ വളണ്ടിയറിംഗിന്റെ വിവിധ ചുമതലകള്‍ വഹിച്ചു വരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..