ബഹ്‌റൈൻ നവകേരള, നേഴ്‌സുമാരെ ആദരിച്ചു
മനാമ: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തില്‍ ബഹ്‌റൈന്‍ നവകേരള, 'ഭൂമിയിലെ മാലാഖമാര്‍ക്കൊരു സ്‌നേഹസ്പര്‍ശം' എന്ന പേരില്‍ മുഹറഖ് അല്‍ ഹിലാല്‍ ആശുപത്രിയിലെ മുഴുവന്‍ നേഴ്‌സുമാരെയും ആദരിച്ചു.
പ്രസിഡന്റ് എന്‍ കെ .ജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രാമത്ത് ഹരിദാസ് അനുമോദന പ്രസംഗം നടത്തി. നഴ്‌സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലപ്പെട്ട സേവനം ഓര്‍മ്മപ്പെടുത്താന്‍ കൂടിയാണ് ഈ ദിനമെന്നും, സാമൂഹിക ജീവിതത്തില്‍ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്‌സുമാരെന്നും അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. ഷാജി മൂതല, അബിത സുഹൈല്‍, അല്‍ ഹിലാല്‍ ആശുപത്രി മുഹറഖ് ഹെഡ് ഗിരീഷ് കുമാര്‍, നഴ്‌സിംഗ് ഇന്‍ചാര്‍ജ് ടി. ജയപ്രഭ, എന്നിവര്‍ സംസാരിച്ചു. ലസിത ജയന്‍, ജിഷ ശ്രീജിത്ത് എന്നിവര്‍ നേഴ്‌സുമാര്‍ക്ക് റോസാ പൂവും, മധുരവും നല്‍കി. ഉണ്ണി സോപാനം, ജേക്കബ്ബ് മാത്യൂ, സുനില്‍ ദാസ് ബാല, പ്രവീണ്‍ മേല്‍പത്തൂര്‍, എം.സി. പവിത്രന്‍, ശ്രീജിത്ത് മൊകേരി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നവകേരള സെക്രട്ടറി എ.കെ. സുഹൈല്‍ സ്വാഗതവും, ജിഷ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Content Highlights: navakerala nurses day
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..