കുവൈത്ത് സിറ്റി: രാജ്യത്ത് നിരവധി ബിരുദ ബിരുദാനന്തര സെര്റ്റിഫിക്കറ്റുകളുള്ള സ്വദശികള്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ തേടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. 11, 697 പേര് ദേശീയ എംപ്ലോയ്മെന്റ് സെക്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ കാണാക്കുളനുസരിച്ചാണ് ഇത്രയധികം യുവാക്കള്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ തേടി കാത്തിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയത്.
എന്നാല്‍ 2019 നെ അപേക്ഷിച്ചു 1000 ത്തിലേറെ പേരുടെ കുറവാണ് 2020 ല്‍. അതേസമയം മൊത്തം തൊഴില്‍ തേടുന്ന സ്വദശികളുടെ 37 ശതമാനം മാത്രമാണ് സ്വകാര്യമേഖലയില്‍ തൊഴില്‍ തേടി പേര് രജിസ്റ്റര്‍ ചെയ്യുന്നത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലയില്‍ തൊഴില്‍ തേടുന്ന സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തു ന്നതിനുള്ള പദ്ധതികള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ആലോചിച്ചു വരികയാണ്. അതില്‍ പ്രധാനം സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികളാണ്.
Content Highlight: Nationals are looking for jobs in the private sector in Kuwait
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..