
coronavirus | Mathrubhumi
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഭാഗിക ലോക്ക് ഡൗണ്‍ ഫെബ്രുവരി 22 മുതല്‍ 28 വരെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കുവൈത്ത് ദേശീയ - വിമോചന ദിനങ്ങളുടെ ഭാഗമായിട്ടാണ് നടപടിയെന്നും പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 28 വരെ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നത്.
ഫെബ്രുവരി 25 കുവൈത്ത് ദേശീയ ദിനവും , ഫെബ്രുവരി 26 കുവൈത്ത് വിമോചന ദിനവുമാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിന് ആലോചിക്കുന്നത്.
ആഘോഷ വേളകളില്‍ ഉണ്ടാകുന്ന ജനക്കൂട്ടവും ഒത്തുചേരലുകളും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് രാജ്യത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അവധി നല്‍കിയിരിക്കുന്ന ഫെബ്രുവരി 22 മുതല്‍ 28 വരെ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും ക്യാബിനെറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..