.
ദോഹ: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' സീസണ്‍ - 8(NAD)ഖത്തറില്‍ ആദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ യങ് ഫാര്‍മര്‍ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു.
വിവിധ സ്‌കൂളുകളില്‍ നിന്നുമായി നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു. അഗ്രി ഖത്തര്‍, സഫാരി എന്നിവയുമായി സഹകരിച്ച് നടത്തിയ ഈ മത്സരത്തില്‍ കുട്ടികള്‍ക്ക് ചെടികള്‍, ജൈവവളങ്ങള്‍, പോഷകങ്ങള്‍ എന്നിവയെല്ലാം സൗജന്യമായി നല്‍കി.
ബിര്‍ള പബ്ലിക് സ്‌കൂള്‍, ഡിപിഎസ് സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, രാജഗിരി പബ്ലിക് സ്‌കൂള്‍, ശാന്തി നികേതന്‍ സ്‌കൂള്‍, ഭവന്‍സ് സ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ആണ് പങ്കെടുത്തത്.
വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് കൃഷിയെക്കുറിച്ച് അവബോധം വരുത്തുവാനും കൂടുതല്‍ അറിയാനും കൃഷിയില്‍ താല്പര്യം വളര്‍ത്താനും കൂടി ലക്ഷ്യമിട്ടാണ് ഈ ഒരു മത്സരം നടത്തിയത്. കൗതുകവും അറിവും ഒരുപോലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഈ മത്സരം ഉപകരിച്ചു.
ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കാരുണ്യ ഗിരിധരന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എംഇഎസ് സ്‌കൂളില്‍ നിന്നുള്ള ഫാത്തിമ നിസാര്‍ രണ്ടാമത്തെ വിജയി ആയി. മൂന്നാം സ്ഥാനം രണ്ടു പേര്‍ പങ്കിട്ടു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇസ്സഹ് സാഫ്രിന്‍, ലയോള സ്‌കൂളിലെ അനാമിക ദേവാനന്ദ് എന്നിവരാണ് ആ മിടുക്കികള്‍. വിജയികള്‍ക്കുള്ള സമ്മാനം അടുത്ത് തന്നെ വിതരണം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു,
Content Highlights: Nammude Adukkalathotam Doha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..