കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങൾക്ക് തുടക്കമായപ്പോൾ
കുവൈത്ത്‌സിറ്റി: കുവൈത്ത് ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഒരാഴ്ച്ച നീളുന്ന നമസ്‌തേ കുവൈത്ത് പരിപാടി. 20-ന് ആരംഭിച്ചു 28-ന് അവസാനിക്കുന്ന ഒരാഴ്ച്ച നീളുന്ന ആഘോഷ പരിപാടികള്‍ കുവൈത്ത് ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 60-താമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് സംഘടുപ്പിക്കുന്നത്.
കുവൈത്ത് ദേശീയ വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവമാണ് സംഘടുപ്പിക്കുന്നത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികം, ഇന്ത്യകുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികാഘോഷവും സംയുക്തമായിട്ടാണ് ഇന്ത്യന്‍ എംബസ്സിയില്‍ നടക്കുന്നത്.
ഞായറാഴ്ച വൈകീട്ട് ആറിന് എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ എല്ലാ ഇന്ത്യന്‍ സമൂഹങ്ങള്‍ക്കും കുവൈത്തിലെ ഇന്ത്യയുടെ സുഹൃത്തുക്കളായ മറ്റു രാജ്യക്കാരെയും ഉദ്ഘാടന പരിപാടിയിലേക്കും തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിപാടികളിലേക്കും ക്ഷണിക്കുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Content Highlights: Namaste Kuwait programe at Indian Embassy as part of the Kuwait National Day celebrations
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..