സ്ത്രീശാക്തീകരണം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം- എന്‍.കെ. പ്രേമചന്ദ്രന്‍ എംപി


അശോക് കുമാര്‍

ബഹ്റൈൻ ഒഐസിസി വനിതാ വിഭാഗം ഭാരവാഹികളോടൊപ്പം എൻ. കെ പ്രേമചന്ദ്രൻ എം. പി.

മനാമ: സ്ത്രീശാക്തീകരണം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. ബഹ്റൈന്‍ ഒഐസിസി വനിതാ വിഭാഗത്തിന്റെ പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്ന മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും പൈതൃകവും പേറി പ്രവാസലോകത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രാധപ്പെട്ട സംഘടനകളില്‍ ഒന്നാണ് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്. അതിന്റെ വനിതാ വിഭാഗത്തിനും വളരെ വലിയ ഉത്തവാദിത്വങ്ങള്‍ ഉണ്ട്. സ്ത്രീ ശാക്തീകരണം ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷത്കരിക്കപ്പെടേണ്ട ദൗത്യങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ഡോ. മന്‍മോഹന്‍ സിംഗ് വരെയുള്ള സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം സ്ത്രീ ശാക്തീകരണ പ്രവര്‍ത്തങ്ങള്‍ക്ക് നല്‍കിയ സംഭാവനകളെ അനുസ്മരിക്കണം. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും സോണിയ ഗാന്ധി യുപിഎ അധ്യക്ഷയും ആയിരുന്ന കാലഘട്ടത്തില്‍ നടപ്പിലാക്കിയ മഹ്തമാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി' സ്ത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞത് നൂറു ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആണ് നടപ്പിലാക്കിയത്. വനിതാ പ്രസിഡന്റ്, പ്രധാനമന്ത്രി, ലോകസഭ സ്പീക്കര്‍ തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്തുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് സാധിച്ചു എന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് അധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് കമ്മറ്റി ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം, ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍, ഷമിലി പി ജോണ്‍, ഷീജ നടരാജന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.

ഒഐസിസി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സുനിതാ നിസാര്‍ സ്വാഗതവും ബ്രൈറ്റ് രാജന്‍ നന്ദിയും രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ നാസര്‍ മഞ്ചേരി, ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ജോയ് എം ഡി, വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിമാരായ ബിന്ദു റോയ്, സുനു നിതീഷ്, രവിതാ വിപിന്‍, വൈസ് പ്രസിഡന്റ്മാരായ സൂര്യ രജിത്, ആനി അനു, സന്ധ്യ രഞ്ജന്‍, സെക്രട്ടറിമാരായ സെഫി നിസാര്‍, ഷംന ഹുസൈന്‍, സുകന്യ ശ്രീജിത്ത്, ചന്ദ്രിക ബാലകൃഷ്ണന്‍, സബ രഞ്ജിത്ത്, ശ്രീജ ശ്രീധരന്‍, ട്രഷറര്‍ അജിത ശിവദാസ്, അസിസ്റ്റന്റ് ട്രഷറര്‍ നസിബ കരിം എന്നിവര്‍ നേതൃത്വം നല്‍കി. നിസാര്‍ കുന്നംകുളത്തിങ്കല്‍, ഷംന ഹുസൈന്‍ എന്നിവര്‍ നിയന്ത്രിച്ചു.


Content Highlights: N. K. Premachandran

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented