ബാൻഡിന്റെ റിഹേഴ്സൽ ക്യാമ്പ് ഉദ്ഘാടനം
മനാമ: ബഹ്റൈനില്‍ ആദ്യമായി കുട്ടികളുടെ സംഗീത ബാന്‍ഡ് 'ഫ്യൂസി ഫെറ' ബഹ്റൈനില്‍ ഒരുങ്ങുന്നു. ഏതാനും സംഗീത പ്രേമികളുടെ സഹകരണത്തോടെ കുട്ടികള്‍ മാത്രം നയിക്കുന്ന മ്യൂസിക് ബാന്‍ഡിന് ഫ്യൂസിഫെറാ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ബാന്‍ഡിന്റെ റിഹേഴ്സല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകനായ രാംഗോപാല്‍ മേനോന് നിര്‍വഹിച്ചു. ജുഫൈര്‍ ഗോള്‍ഡന്‍ അല്‍ നവരറാസ് ഹാളില്‍ നടന്ന പരിപാടിയില്‍ അഹ്മദ് അല്‍ ഖാദ് ഗ്രൂപ്പ് പ്രോപ്പാര്‍ട്ടി ഹെഡ് ഹരീഷ് നായര്‍ ആശംസ നേര്‍ന്നു. നിസാര്‍ കുന്നംകുളത്തിങ്കല്‍, രാജീവ് വെള്ളിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.
കേരളത്തിന്റെ ഔദ്യോഗിക ഫലവൃക്ഷമായ തെങ്ങിന്റെ സയന്റിഫിക് പേരും ബഹ്റൈനിലെ ഡേറ്റ്സിന്റെ പേരും കൂടി ചേര്‍ത്ത് സംഗീതത്തിന്റെ ഫ്യൂഷന്‍ കൂടി ചേരുന്ന പേരായിട്ടാണ് ഫ്യൂസിഫറ എന്ന പേര് തെരെഞ്ഞെടുത്തിരിക്കുന്നത്. നിരവധി സംഗീത വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ച പേരുകളില്‍ നിന്നാണ് ഈ പേര് സെലക്ട് ചെയ്തത്.
സതീഷ്. കെ ആണ് ബാന്‍ഡ് കോര്‍ഡിനേറ്റര്‍. ബഹ്റൈനിലെ വിവിധ വേദികളില്‍ പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫ്യൂസിഫറ ടീം എന്ന് കോര്‍ഡിനേറ്റര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33321832 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Content Highlights: music band, bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..