-
മസ്‌കത്ത്: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കരുതെന്ന് ശൂറാ സമിതിയുടെ കര്‍ശന നിര്‍ദേശം. ക്വാറന്റൈന്‍ സമയത്ത് പ്രതിമാസ വേതനം വെട്ടിക്കുറക്കുന്നുവെന്ന ചില പൗരന്മാരുടെ പരാതിയെ തുടര്‍ന്നാണ് ശൂറയുടെ നിര്‍ദേശം. കൊവിഡ്- 19 മുതലെടുത്തുള്ള നിയമലംഘനങ്ങള്‍ അറിയിക്കണമെന്നും തൊഴിലാളികളോട് ജി.എഫ്.ഒ.ഡബ്ല്യു അറിയിച്ചു.
ചില സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും വേതനം വെട്ടിക്കുറച്ച റിപ്പോര്‍ട്ടുകള്‍ അന്വേഷിച്ചിട്ടുണ്ടെന്ന് മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. നിലവിലെ ആരോഗ്യ സ്ഥിതി കാരണം ചില തൊഴിലാളികളോട് ജോലിക്ക് വരേണ്ടെന്ന് പറയുകയും തൊഴിലാളികളെ കുറക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് സ്വകാര്യ മേഖലയോട് ശൂറാ സമിതി ആവശ്യപ്പെട്ടു.
മസ്‌കത്ത് ഒമാനില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതര്‍ 167 ആയി. വിദേശത്ത് നിന്ന് മടങ്ങി എത്തയവരും രോഗ ബാധിതരുമായി അടുത്ത് ഇടപഴകിയവരും നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരുമാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം പുതിയ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
മസ്‌കത്ത്: ഇന്ന് മുതല്‍ മുഴുവന്‍ അഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ച് ഒമാന്‍. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സുപ്രീം കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി. ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍വിമാന സര്‍വീസുകള്‍ നടന്നിട്ടില്ല. എന്നാല്‍, മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള വിമാന - കാര്‍ഗോ സര്‍വീസുകള്‍ക്ക് ഇളവ് ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..