സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ ഒമാന്‍ എയര്‍ താത്കാലികമായി നിര്‍ത്തിവെച്ചു


താത്കാലിക നടപടിയാണെന്നും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസുകളുണ്ടാകില്ലെന്നും ദേശീയ വിമാന കമ്പനി അറിയിച്ചു.

Representative image: Photo: Mathrbhumi Archives

മസ്‌കത്ത്: സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകളുടെ പാശ്ചാത്തലത്തില്‍ സൗദിയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെച്ച് ഒമാന്‍ എയര്‍. താത്കാലിക നടപടിയാണെന്നും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസുകളുണ്ടാകില്ലെന്നും ദേശീയ വിമാന കമ്പനി അറിയിച്ചു.

ഇതുമൂലം യാത്ര മുടങ്ങുന്നവര്‍ക്ക് പരിഹാരനടപടികളും കമ്പനി സ്വീകരിക്കുന്നുണ്ട്. സൗദിയില്‍ നിന്നുള്ളവര്‍ക്ക് +966 115108733 എന്ന നമ്പറിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് +968 24531111 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

യാത്ര മുടങ്ങുന്നവര്‍ക്ക് പ്രത്യേകനിരക്ക് നല്‍കാതെ തീയതി മാറ്റുന്നതിന് ഒമാന്‍ എയര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.സര്‍വീസുകള്‍ പുനസ്ഥാപക്കുന്നതുള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റും സാമൂഹിക മാധ്യമങ്ങളും പിന്തുടരാമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented