ഇറാനില്‍ ശക്തമായ ഭൂചലനം; മൂന്ന് മരണം, യുഎഇയിലും പ്രകമ്പനം


പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

ടെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായി. പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. യുഎഇയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ മൂന്ന് പേര്‍ മരിച്ചതായും 19 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.നാശനഷ്ടങ്ങളും ആളപായവും യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശനിയാഴ്ച പുലര്‍ച്ചെ യുഎഇ സമയം 1.32നു തുടങ്ങിയ ഭൂചലനം ഇടവിട്ട് നാലുപ്രാവശ്യം നേരിയതോതില്‍ ഉണ്ടായിരുന്നു. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. തെക്കന്‍ ഇറാനിലെ ബന്ദറെ ഖാമിര്‍ എന്ന പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഭാഗമായാണ് യു.എ.ഇ. യിലും അനുഭവപ്പെട്ടത്. ബന്ദറെ ഖാമിറില്‍ നിന്നും 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയില്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സൗദി അറേബ്യ, മസ്‌കറ്റ്, ഖത്തര്‍, ബഹ്റൈന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളിലും ഭൂചലനം ഉണ്ടായതായാണ് വിവരം. ഭൂചലനത്തിന്റെ ഭാഗമായി എവിടേയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളിലെ വലിയ കെട്ടിടങ്ങളിലെ താമസക്കാരെല്ലാം ഭൂചലനം അനുഭവപ്പെട്ടതുകാരണം ഏറെനേരം പുറത്തിറങ്ങി നിന്നു. ആദ്യത്തെ ഭൂചലനം ഉണ്ടായതിനുശേഷം എട്ട്, 13 മിനിറ്റുകള്‍ ഇടവിട്ടാണ് തുടര്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 , 4.9, 3.9, 3.5 എന്നിങ്ങനെയായിരുന്നു തീവ്രത. ആദ്യത്തെ ഭൂചലനം പുലര്‍ച്ചെ 1.37 - നാണ് അനുഭവപ്പെട്ടതെന്ന് ഷാര്‍ജ റോളയിലെ 20 നിലയുള്ള അല്‍ ഫലാസി കെട്ടിടത്തില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുരേഷ്നായര്‍ പറഞ്ഞു.

തൂങ്ങിനില്‍ക്കുന്ന സീലിങ് വെളിച്ചങ്ങള്‍ ഏറെ നേരം ആടുകയായിരുന്നു. എതിര്‍ഭാഗത്തുള്ള 15 നില കെട്ടിടവും ചെറിയ തോതില്‍ കുലുങ്ങി, താമസക്കാര്‍ പുറത്തിറങ്ങി നിന്നു. പല കെട്ടിടങ്ങളിലും അലമാരയിലെ സാധനങ്ങളും ചുമരിലെ ഘടികാരം, ഫോട്ടോ എന്നിവയെല്ലാം താഴെ വീണതായി നവ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ഭൂചലനം കൃത്യമായി അനുഭവപ്പെട്ടെന്ന് കണ്ണൂര്‍ സ്വദേശി പ്രസാദ് കാളിദാസ്, കാസര്‍കോട് തണ്ണോട്ട് സ്വദേശി എ.വി.മധു എന്നിവരും പറഞ്ഞു. നല്ല ഉറക്കത്തിലായതിനാല്‍ പലരും അറിഞ്ഞതുമില്ല. ശനിയാഴ്ച അവധിയായതിനാല്‍ പലരും വൈകിയാണ് ഉറങ്ങിയത്. നാട്ടിലുള്ള ബന്ധുക്കള്‍ ഭൂചലനമറിഞ്ഞ് വേവലാതിയോടെ യു.എ.ഇ. യിലേക്ക് വിളിച്ച് വിവരങ്ങള്‍ ആരായുന്നുണ്ട്.

Content Highlights: Multiple earthquakes strike southern Iran, tremors felt in UAE

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented